ടി.ഒ. അബ്‌ദുല്ല എൻഡോവ്മെൻറ് പ്രഭാഷണം

ആലുവ: യു.സി കോളജ് സ​െൻറർ ഫോർ ദ സ്‌റ്റഡി ഓഫ് റിലീജിയൻ ആൻഡ് സൊസൈറ്റിയുടെ (സി.എസ്.ആർ.എസ്) ആഭിമുഖ്യത്തിലെ അഞ്ചാമത് മാധ്യമ പ്രവർത്തകൻ സന്തോഷ് ജോർജ് കുളങ്ങര നിർവഹിച്ചു. സ്വപ്നം കാണാനും വിനോദങ്ങളെ തൊഴിലാക്കുവാനും പുതിയ തലമുറ സന്നദ്ധമാകുന്നിടത്ത് അവരുടെ വിജയം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രയോഗിക ജ്ഞാനത്തി​െൻറ അഭാവം നമ്മുടെ വിദ്യാഭ്യാസ പദ്ധതിയുടെ പരിമിതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൽപ്പറ്റ എം.എൽ.എ സി.കെ. ശശീന്ദ്രനുമായി വിദ്യാർഥികൾ നടത്തിയ അഭിമുഖത്തി​െൻറ പുസ്തക രൂപം “ശശിയേട്ടനോടൊപ്പം” എന്ന മാഗസി​െൻറ പ്രകാശനവും ചടങ്ങിൽ നടന്നു. കോളജ് പ്രിൻസിപ്പൽ ഡോ. പി. തോമസ് മാത്യു, മാനേജർ റവ. തോമസ് ജോൺ, സി.എസ്.ആർ.എസ് ഡയറക്ടർ നിനോ ബേബി, എഡ്‌വിൻ തങ്കം ജോൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.