ആലുവ: സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 28ന് പെരുമ്പാവൂർ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന സമസ്ത സമര സംഗമത്തിെൻറ സ്വാഗതസംഘം ഓഫിസ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. പെരുമ്പാവൂർ ൈപ്രവറ്റ് ബസ് സ്‌റ്റാൻഡിന് സമീപം അസാസ് ബിൽഡിങ്ങിലെ ജില്ല ഇസ്‌ലാമിക് സെൻററിൽ വൈകീട്ട് നാലിന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. കേന്ദ്ര മുശാവറ അംഗം ഇ.എസ്. ഹസൻ ഫൈസി, ജില്ല ജനറൽ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സ്വാഗതസംഘം ചെയർമാൻ ഹംസ എന്നിവർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.