തൃക്കുന്നപ്പുഴ ധർമശാസ്ത ക്ഷേത്രത്തിലെ കർക്കടക വാവുബലി​: ഒരുക്കം അവസാനഘട്ടത്തിൽ

ഹരിപ്പാട്: തൃക്കുന്നപ്പുഴ ധർമശാസ്ത ക്ഷേത്രത്തിലെ കർക്കടക വാവുബലിക്കുള്ള ഒരുക്കം അവസാനഘട്ടത്തിലാണെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നാലുലക്ഷം പേർ ബലിതർപ്പണത്തിന് എത്തുമെന്നാണ് പ്രതീക്ഷ. 22, 23 ദിവസങ്ങളിൽ തൃക്കുന്നപ്പുഴയിലെ മദ്യവിൽപനശാല അടച്ചിടാനും വ്യാജമദ്യ വിൽപന തടയാനും നടപടി സ്വീകരിക്കും. ഫയർ ആൻഡ് റെസ്ക്യു വിഭാഗത്തി​െൻറ ആംബുലസ് ഉൾെപ്പടെ സേവനം ലഭ്യമാക്കും. വൈദ്യുതി മുടക്കമില്ലാതെ ലഭ്യമാക്കാനും വൈദ്യുതി അപകടങ്ങൾ ഉണ്ടാകാതിരിക്കാനുമുള്ള നടപടി സ്വീകരിക്കും. തൃക്കുന്നപ്പുഴ-കാർത്തികപ്പള്ളി റോഡി​െൻറ വശങ്ങൾ വൃത്തിയാക്കും. അണുനശീകരണം നടത്തി കുടിവെള്ളം ശുദ്ധീകരിക്കും. ഹരിപ്പാട്, മാവേലിക്കര, കായംകുളം, ചെങ്ങന്നൂർ, എടത്വ എന്നിവിടങ്ങളിൽനിന്ന് കൂടുതൽ കെ.എസ്.ആർ.ടി.സി ബസ് സർവിസ് നടത്തും. അമ്പതിൽപരം ബലിത്തറകൾ കടലോരത്ത് തയാറാക്കിയിട്ടുണ്ട്. 23ന് പുലർച്ചെ നാലുമുതൽ ബലിതർപ്പണം ആരംഭിക്കും. കോസ്റ്റൽ പൊലീസി​െൻറ നേതൃത്വത്തിൽ ഹോംഗാർഡി​െൻറ സേവനം ഏർപ്പെടുത്തും. കോസ്റ്റൽ പൊലീസിന് ബോട്ട് സൗകര്യം നിലവിലില്ലാത്തതിനാൽ ഫിഷറീസിൽനിന്ന് രണ്ട് ദിവസത്തേക്ക് ലഭ്യമാക്കും. കർമികളായി എത്തുന്നവരുടെ റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ്, പൗരോഹിത്യത്തിന് യോഗ്യത തെളിയിക്കുന്ന രേഖകൾ, സെക്യൂരിറ്റി തുക 3000 രൂപ എന്നിവ 21ന് വൈകീട്ട് അഞ്ചിന് മുമ്പ് ദേവസ്വം ഓഫിസിൽ എത്തിച്ച് പേര് രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ കെ. ഉദയഭാനു, കെ. സുധാകരൻ നായർ, എസ്. സുഗുണാനന്ദൻ, ടി.എം. സത്യനേശൻ, വി. അശോക് കുമാർ എന്നിവർ പങ്കെടുത്തു. അനുസ്മരണ സമ്മേളനം (ചിത്രം എ.കെ.എൽ 50) ചെങ്ങന്നൂർ: കഴിഞ്ഞവർഷം കീഴ്‌േചരിമേൽ പള്ളിയോടം മറിഞ്ഞ് മരിച്ച വിശാഖിനെയും രാജീവിനെയും കീഴ്‌ചേരിമേൽ 698-ാം നമ്പർ ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗം അനുസ്മരിച്ചു. സമ്മേളനം എൻ.എസ്.എസ് താലൂക്ക് യൂനിയൻ സെക്രട്ടറി ബി.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. അഡ്‌ഹോക് കമ്മിറ്റി കൺവീനർ ബി. ജയകുമാർ അധ്യക്ഷത വഹിച്ചു. പള്ളിയോട സേവാസംഘം ട്രഷറർ ബി. കൃഷ്ണകുമാർ കൃഷ്ണവേണി അനുസ്മരണ പ്രഭാഷണം നടത്തി. ജി. പ്രേംലാൽ, കെ.ജി. കർത്ത, ബി. സുദീപ്, അനിൽകുമാർ, ജയകൃഷ്ണൻ കരിപ്പാലിൽ എന്നിവർ സംസാരിച്ചു. 2016 ജൂലൈ 17ന് ആറന്മുളയിൽ വഴിപാട് വള്ളസദ്യയിൽ പങ്കെടുക്കാനെത്തിയ കീഴ്‌ചേരിമേൽ പള്ളിയോടം ആറന്മുള സത്രക്കടവിലേക്ക് അടുപ്പിക്കുന്നതിന് തോട്ടപ്പുഴശ്ശേരി ചെറുവള്ളിക്കടവിൽ തിരിക്കവെയാണ് അപകടമുണ്ടായത്. ചെങ്ങന്നൂർ കീഴ്ചേരിമേൽ തോണ്ടിയത്ത് പുത്തൻവീട്ടിൽ രാജീവ് (36), ചൈത്രം വീട്ടിൽ വിശാഖ് (വിഷ്ണു- -25) എന്നിവർ ഒഴുക്കിൽപെട്ട് മരിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.