ആയുര്‍വേദ മെഗാ മെഡിക്കല്‍ ക്യാമ്പ്

മൂവാറ്റുപുഴ: ജില്ല പഞ്ചായത്തി​െൻറ നേതൃത്വത്തില്‍ വാളകം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ ഔഷധ കിറ്റ് വിതരണവും നടന്നു. ജില്ല പഞ്ചായത്തി​െൻറ മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആയുര്‍വേദ ഡി.എം.ഒയുടെ നേതൃത്വത്തിൽ ഏഴ് ഡോക്ടര്‍മാരാണ് നേതൃത്വം നല്‍കിയത്. 1640- രോഗികൾ ക്യാമ്പില്‍ ചികിത്സ തേടി. ക്യാമ്പി​െൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം എന്‍. അരുണ്‍ നിര്‍വഹിച്ചു. വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലീല ബാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ബാബു വെളിയത്ത്, ഒ.സി. ഏലിയാസ്, സുജാത സതീശന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.