മൂവാറ്റുപുഴ നഗരസഭയുടെ നവീകരിച്ച ഈസ്​റ്റ്​ ബസ്​ സ്​റ്റാൻഡിെൻറയും വാഴപ്പിള്ളി ജെ.ബി സ്​കൂളിെൻറയും ഉദ്ഘാടനം നാളെ

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ നവീകരിച്ച ഈസ്റ്റ് ബസ് സ്റ്റാൻഡി​െൻറയും വാഴപ്പിള്ളി ജെ.ബി സ്കൂളി​െൻറയും ഉദ്ഘാടനം വെള്ളിയാഴ്ച നടക്കുമെന്ന് ചെയർപേഴ്സൻ ഉഷ ശശിധരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മൂവാറ്റുപുഴ നഗരസഭക്ക് കീഴിലുള്ള ഈസ്റ്റ് ബസ് സ്റ്റാൻഡ് 55- ലക്ഷം രൂപ ലോകബാങ്കി​െൻറ ഫണ്ട് ഉപയോഗിച്ചാണ് നവീകരിച്ചത്. വൈറ്റില ഹബ് മോഡലിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് നിർമാണം. സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേക്ഷിക്കാർക്കും വിശ്രമകേന്ദ്രം, ശുചിമുറി, യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ഉപയോഗിക്കാൻ കുടിവെള്ളം, പൊലീസ് എയിഡ് പോസ്റ്റ് എന്നിവയും ഒരുക്കിയിട്ടുണ്ടന്ന് ചെയർപേഴ്സൻ പറഞ്ഞു. 3.30ന് മന്ത്രി കെ.ടി. ജലീൽ ബസ് സ്റ്റാൻഡ് ഉദ്ഘാടനം നിർവഹിക്കും. എൽദോ എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിക്കും. ജോയ്സ് ജോർജ് എം.പി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. നഗരസഭക്ക് കീഴിലെ വാഴപ്പിള്ളി ജെ.ബി സ്കൂൾ കെട്ടിടത്തി​െൻറ ഉദ്ഘാടനവും വെള്ളിയാഴ്ച നടക്കും. ലോകബാങ്ക് സഹായമായ 23- ലക്ഷം രൂപയും നഗരസഭയുടെ 2016-17- സാമ്പത്തിക വർഷത്തെ പദ്ധതിവിഹിതത്തിൽനിന്ന് ആറുലക്ഷം രൂപയും ഉപയോഗിച്ചാണ് നവീകരണം നടത്തിയത്. സ്കൂൾ കെട്ടിടത്തി​െൻറ മേൽക്കൂര നിർമിക്കുകയും സീലിങ് ജോലികൾ പൂർത്തിയാക്കുകയും ചെയ്തു. നവീകരിച്ച സ്കൂൾ മന്ദിരത്തി​െൻറ ഉദ്ഘാടനം വെള്ളിയാഴ്ച 2.30-ന് മന്ത്രി കെ.ടി. ജലീൽ നിർവഹിക്കും. എൽദോ എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിക്കും. ജോയ്സ് ജോർജ് എം.പി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ വൈസ് ചെയർമാൻ പി.കെ. ബാബുരാജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം.എ. സഹീർ, സി.എം. സീതി, കൗൺസിലർ പി.വൈ. നൂറുദ്ദീൻ, നഗരസഭ സെക്രട്ടറി വി.പി. ഷിബു, മുനിസിപ്പൽ എൻജിനീയർ ടി.എ. അമ്പിളി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.