കൊച്ചി: ജലമെേട്രാ പദ്ധതിക്കുവേണ്ടി ബോട്ട്ജെട്ടിയും അനുബന്ധ സൗകര്യവും വികസിപ്പിക്കുന്നതിനുള്ള ധാരണപത്രത്തിൽ കൊച്ചി മെേട്രാ റെയിൽ ലിമിറ്റഡും (കെ.എം.ആർ.എൽ) വിശാല കൊച്ചി വികസന അതോറിറ്റിയും (ജി.സി.ഡി.എ) ഒപ്പുെവച്ചു. ഇതനുസരിച്ച് ആഗോളനിലവാരത്തിലുള്ള ബോട്ട്ജെട്ടിയും മറീനയടക്കമുള്ള അനുബന്ധ സൗകര്യങ്ങളും വികസിപ്പിക്കും. കെ.എം.ആർ.എൽ ഓഫിസിൽ നടന്ന ചടങ്ങിൽ ജനറൽ മാനേജർ കൊനെയ്ൻ ഖാൻ, ജി.സി.ഡി.എ സെക്രട്ടറി എം.സി. ജോസഫ് എന്നിവരാണ് ധാരണപത്രം ഒപ്പിട്ടത്. ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ, കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജ് എന്നിവർ പങ്കെടുത്തു. പദ്ധതി ഒന്നരവർഷത്തിനുള്ളിൽ യാഥാർഥ്യമാക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് ഏലിയാസ് ജോർജ് വ്യക്തമാക്കി. ഹൈകോടതി ജങ്ഷന് സമീപത്തെ കിൻകോ ബോട്ട് ജെട്ടിയാണ് ജലമെേട്രാ പദ്ധതിക്കായി വികസിപ്പിക്കുക. ജെട്ടിയും സ്ഥലവും കെ.എം.ആർ.എലിന് കൈമാറുമെന്ന് ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ പറഞ്ഞു. ഷോപ്പിങ് കോംപ്ലക്സ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കും. നഗരത്തിന് സമീപത്തുള്ള ദ്വീപുകളിലെ ഗതാഗത മാർഗങ്ങൾ മെച്ചപ്പെടുത്തുന്ന പദ്ധതിയാണിത്. പദ്ധതിയിൽ ആഗോള നിലവാരത്തിലുള്ള 36 ബോട്ട്ജെട്ടികൾ, 78 ബോട്ടുകൾ, ദ്വീപുകളിലെ ബോട്ട്ജെട്ടിയിലേക്കുള്ള റോഡ് നവീകരണം, ജനങ്ങൾക്ക് ഇവിടേക്ക് എത്താൻ ഇലക്ട്രിക് ബസുകൾ ഏർപ്പെടുത്തുക തുടങ്ങി നിരവധിഘടകങ്ങളാണ് ഉൾപ്പെടുന്നത്. കിൻകോ ബോട്ട്ജെട്ടിയായിരിക്കും ആദ്യം വികസിപ്പിക്കുന്നത്. ഹൈകോടതി ജങ്ഷനിലെ ഗതാഗതസൗകര്യവും ആധുനികവത്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.