കാറ്റും മഴയും നാശംവിതച്ച പ്രദേശങ്ങൾ എം.എല്‍.എ സന്ദര്‍ശിച്ചു

മൂവാറ്റുപുഴ: വാളകം പഞ്ചായത്തില്‍ കാറ്റും മഴയും നാശംവിതച്ച പ്രദേശങ്ങൾ എല്‍ദോ എബ്രഹാം എം.എല്‍.എ സന്ദര്‍ശിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ലീല ബാബു, സ്റ്റാൻഡിങ് കമ്മറ്റി ചെയര്‍പേഴ്‌സൻ ഷീല മത്തായി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എം. മദനന്‍, ആര്‍. രാമന്‍, പി. യാക്കോബ്, പൗരസമിതി പ്രസിഡൻറ് ജിജോ പാപ്പാലി, റവന്യൂ ഉദ്യോഗസ്ഥര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു. കനത്ത കാറ്റ് വീശിയതിനെത്തുടര്‍ന്ന് പ്രദേശത്തെ നിലച്ചുപോയ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനാവശ്യമായ നടപടി കൈക്കൊള്ളാനും നാശനഷ്ടങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് എം.എല്‍.എ നിര്‍ദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.