കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ. ആശുപത്രിയിൽ ഒ.പി. സമയം ദീർഘിപ്പിച്ചു. നഗരസഭ ഒരു ഡോക്ടറെയും പാരാമെഡിക്കൽ ജീവനക്കാരനെയും നിയമിച്ചതോടെ രാവിലെ മുതൽ ഉച്ചവരെ ഉണ്ടായിരുന്ന ഒ.പി വൈകീട്ട് ആറുവരെ നീട്ടിയതായി ചെയർമാൻ ബിജു ജോൺ അറിയിച്ചു. ഇതേ ആശുപത്രിയിൽ ജോലിചെയ്തിരുന്ന അഡീഷനൽ ഡയറക്ടറായി വിരമിച്ച ഡോ. ജോർജ് പലമറ്റമാണ് ചാർജെടുത്തത്. ഉച്ചക്ക് രണ്ടുമുതൽ ആറുമണിവരെയാണ് ഡോക്ടറുടെ സേവനം ലഭിക്കുക. കൊടിമരം പുനഃസ്ഥാപിച്ചു കൂത്താട്ടുകുളം: ബി.ടി.സി എൻജിനീയറിങ് കോളജിൽ കെ.എസ്.യു കൊടിമരം പുനഃസ്ഥാപിച്ചു. കൊടിമരത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെൻ.കെ.മാത്യു പതാക ഉയർത്തലും പ്രതിഷേധയോഗവും ഉദ്ഘാടനം ചെയ്തു. എൽദോസ് ജോസ്, ആമോസ് ജോർജ്, നിധിൻ പി.നൈനാൻ, ജോമോൻ സണ്ണി, എൽബിൻ പീറ്റർ, നോബിൾ റോയ്, ലിബിൻ വിൽസൻ, സോനു ലൂക്കോസ് എന്നിവർ സംസാരിച്ചു. മുഴുസമയ ഡോക്ടറെ നിയമിക്കണം കൂത്താട്ടുകുളം: ഇലഞ്ഞി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മുഴുസമയ ഡോക്ടറെ നിയമിക്കണമെന്ന് എ.ഐ.വൈ.എഫ് പഞ്ചായത്ത് കൺെവൻഷൻ ആവശ്യപ്പെട്ടു. സി.പി.ഐ. ലോക്കൽ സെക്രട്ടറി പി.എം.വാസു ഉദ്ഘാടനം ചെയ്തു. എം.എം.ജോർജ്, ടി.പി.പ്രസാദ്, ബിനു ജോർജ്, കെ.വി.ബിനോയ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.