പാഴൂർ കോട്ടപ്പുറത്ത്​ അക്ഷയ കേന്ദ്രം

പിറവം: നഗരസഭയിൽ പാഴൂർ കോട്ടപ്പുറം കേന്ദ്രമായി പുതിയ അക്ഷയ കേന്ദ്രം തുറന്നു. യാത്രസൗകര്യം പരിമിതമായിട്ടുള്ള ഇൗ പ്രദേശത്ത് പൊതുജനങ്ങളുടെ സർക്കാർ ഒാഫിസ് സേവനങ്ങൾക്ക് ആശ്വസമായി. കോട്ടപ്പുറം സ​െൻറ് ബ്ലസിയൂസ് മലങ്കര കത്തോലിക്ക പള്ളി കെട്ടിടത്തിലാണ് അക്ഷയ കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൻ അയിഷ മാധവൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ജിൽസ് പെരിയപുറം, അന്നമ്മ ഡോമി, സിജി സുകുമാരൻ, കൗൺസിലർമാരായ അജേഷ് മനോഹരൻ, സോജൻ ജോർജ്, ബിബിൻ ജോസ്, വത്സല വർഗീസ്, ഫാ. അജി, വി.എസ്. സുമേഷ് എന്നിവർ സംസാരിച്ചു. വിദ്യാപൂർണിമ പുരസ്കാരം പിറവം: ഹിന്ദുധർമ പൂർണിമ സംഘത്തി​െൻറ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് പുരസ്കാരം നൽകുന്നു. പാമ്പാക്കുട പഞ്ചായത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. ഫോൺ: 9961964851.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.