യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച പ്രതികളെ അറസ്​റ്റ്​ ചെയ്​തു

കൊച്ചി: ഷാഡോ പൊലീസെന്ന് പറഞ്ഞ് കലൂരിൽനിന്ന് വർക്കല സ്വദേശി അൻവറിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലെ പ്രതികളെ പിടികൂടി. തമ്മനം പുത്തൻവീട് ശാന്തിപുരം കോളനി സിജു (40), മൈലാടുംതറ ശാന്തിപുരം കോളനി ജോസി (39), പള്ളിപ്പറമ്പിൽ ശാന്തിപുരം റെജീബ് (27), അരൂർ കൃഷ്ണൻ നിവാസ് ഗിരീഷ് (37) എന്നിവരെയാണ് ടൗൺ നോർത്ത് സി.െഎ കെ.ജെ. പീറ്റർ അറസ്റ്റ് ചെയ്തത്. നോർത്ത്, കളമശ്ശേരി, തൃക്കാക്കര, പാലാരിവട്ടം പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം, പിടിച്ചുപറി ഉൾെപ്പടെ കേസുകളിൽ പ്രതികളാണ് സിജുവും ജോസിയും. റെജീബിന് പാലാരിവട്ടത്തും ഗിരീഷിന് അരൂരിലും അടിപിടിക്കേസുണ്ട്. അൻവറിനെ കലൂർ ജങ്ഷനിൽനിന്ന് ഗിരീഷി​െൻറ കാറിൽ കയറ്റിക്കൊണ്ടുപോയി തമ്മനം ശാന്തിപുരം കോളനിക്കടുത്തുള്ള ഒഴിഞ്ഞ പറമ്പിൽവെച്ച് മർദിച്ച് അവശനാക്കുകയായിരുന്നു. സിജുവി​െൻറ സഹോദരിയുടെ മകൻ ശ്രീക്കുട്ടനെ ഒന്നരക്കിലോ കഞ്ചാവുമായി സൗത്ത് പൊലീസ് രണ്ടാഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. അൻവറി​െൻറ പരിചയക്കാരൻ ഷിേൻറായാണ് പൊലീസിന് വിവരം കൊടുത്തതെന്നായിരുന്നു സംഘത്തി​െൻറ ധാരണ. ഷിേൻറായെ തേടുന്നതിനിടെയാണ് സംഘം അൻവറിനെ തട്ടിക്കൊണ്ടുപോയത്. അൻവറി​െൻറ പുറത്ത് കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപിച്ചിട്ടുണ്ട്. എ.എസ്.െഎ ബോസ്, മോഹൻ, സി.പി.ഒ ശ്രീകാന്ത്, അജി എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. എറണാകുളം എ.സി.ജെ.എം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പാർക്കിങ്ങിന് പഴയ നിരക്ക് കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിലെ ജി.സി.ഡി.എ പാർക്കിങ് ഏരിയയിൽ ഇരുചക്രവാഹനങ്ങൾക്ക് പഴയ നിരക്കായിരിക്കും ഈടാക്കുകയെന്ന് സെക്രട്ടറി അറിയിച്ചു. അമിത ചാർജ് ഈടാക്കുന്നതായി വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് ജി.സി.ഡി.എ നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.