സമന്വയയെ താളമയമാക്കി ഗുണ്ടേച്ച ബ്രദേഴ്‌സി​െൻറ ദ്രുപദ്‌ സംഗീതം

കൊച്ചി: കേരള ലളിതകാല അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ നടക്കുന്ന ദശദിന കലാ-സാംസ്‌കാരിക ക്യാമ്പ്‌ 'സമന്വയ'യുടെ ആറാം നാൾ ഹിന്ദുസ്ഥാനി സംഗീതജ്ഞരായ ഗുണ്ടേച്ച ബ്രദേഴ്‌സി​െൻറ ദ്രുപദ്‌ സംഗീതത്താൽ താളമയമായി. ഭോപാലില്‍നിന്നുള്ള പ്രശസ്‌ത ഗുണ്ടേച്ച ബ്രദേഴ്‌സ്‌ എന്നറിയപ്പെടുന്ന ഉമാകാന്ത്‌ ഗുണ്ടേച്ച, രമാകാന്ത്‌ ഗുണ്ടേച്ച എന്നിവര്‍ തീര്‍ത്ത നാദവിസ്‌മയം ആസ്വാദകരുടെ മനം കവര്‍ന്നു. 'ദേശീയതയും ഫാഷിസത്തി​െൻറ അടിസ്ഥാനവും' വിഷയത്തില്‍ സുനില്‍ പി. ഇളയിടം പ്രഭാഷണം നടത്തി. പ്രശസ്‌ത ഇറാനിയന്‍ സംവിധായകന്‍ മുഹ്‌സെന്‍ മക്‌മല്‍ബഫ്‌ സംവിധാനം ചെയ്‌ത ചലച്ചിത്രം 'ദ പ്രസിഡൻറ്‌' പ്രദര്‍ശിപ്പിച്ചു. മൈന്‍ഡ്‌ പവര്‍ ട്രെയിനറായ ആഷിഷി​െൻറ പോസിറ്റിവ്‌ തിങ്കിങ്ങിനെക്കുറിച്ചുള്ള സംവാദം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരുടെ സജീവ പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി. വ്യാഴാഴ്‌ച വൈകീട്ട്‌ മൂന്നിന് ഡെന്‍മാര്‍ക്ക് ചലച്ചിത്രമായ 'ദ ലുക്ക്‌ ഓഫ്‌ സൈലന്‍സ്‌' പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന്‌ വി.ടി. മുരളി അവതരിപ്പിക്കുന്ന പാട്ടുപുരയും ട്രാന്‍സ്‌ജെന്‍ഡര്‍ ശ്രീക്കുട്ടിയും സംഘവും അവതരിപ്പിക്കുന്ന സംഘനൃത്തവും അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.