കൊച്ചി: വേൾഡ് വൈഡ് മൂവ്മെൻറിെൻറ നാലാമത്തെ അന്തർദേശീയ ചിത്രശിൽപ പുരസ്കാരത്തിനും പ്രദർശനത്തിനുമായി ചിത്രങ്ങൾ ക്ഷണിച്ചു. 20 വയസ്സിന് മുകളിലുള്ള ചിത്രകാരന്മാരിൽനിന്ന് 2016-17ന് ഇടയിൽ വരച്ച സൃഷ്ടികളാണ് പരിഗണിക്കുന്നത്. പരമാവധി വലുപ്പം 3x3 അടി. പൂരിപ്പിച്ച അപേക്ഷയും ചിത്രവും ആഗസ്റ്റ് 10നകം ഒാഫിസിൽ ലഭിക്കണം. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ആർട്ട് മെസ്ട്രോ പുരസ്കാരം. ശിൽപത്തിന് 5000 രൂപ, ഫലകം, പ്രശസ്തി പത്രം, 10 പേർക്ക് പ്രത്യേക പരാമർശം 2000 രൂപ, ഫലകം, പ്രശസ്തി എന്നിവയും ഉൾപ്പെടുന്നു. വിവരങ്ങൾക്ക് ഫോൺ: 8547876087, 9447508897. വെബ്സൈറ്റ് www.worldwideartmovement.com. ഇ-മെയിൽ: worldwideartmovement@gmail.com. മുസ്ലിം, ക്രിസ്ത്യൻ വിഭാഗത്തിന് സ്വയംതൊഴിൽ വായ്പ കൊച്ചി: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ നടപ്പാക്കുന്ന സ്വയംതൊഴിൽ പദ്ധതിയിൽെപടുത്തി വിവിധ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ വായ്പ ആവശ്യമുള്ള മുസ്ലിം, ക്രിസ്ത്യൻ വിഭാഗക്കാരിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. പ്രായം 18നും 55നും മധ്യേയായിരിക്കണം. വരുമാനപരിധി ഗ്രാമങ്ങളിൽ 81,000 രൂപക്കും നഗരപ്രദേശങ്ങളിൽ 1,03,000 രൂപക്കും താഴെയായിരിക്കണം. പരമാവധി വായ്പാതുക 30 ലക്ഷം രൂപ. പലിശനിരക്ക് ആറുമുതൽ എട്ടുശതമാനം വരെ. വായ്പക്ക് വസ്തുജാമ്യമോ ഉദ്യോഗസ്ഥജാമ്യമോ ആവശ്യമുണ്ട്. താൽപര്യമുള്ളവർ എറണാകുളം നോർത്ത് പരമാര റോഡിലെ കോർപറേഷെൻറ ജില്ല ഒാഫിസിൽ ആഗസ്റ്റ് 15നുമുമ്പ് ഹാജരാകണം. ഫോൺ: 0484 2394005.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.