വെൽഫെയർ പാർട്ടി ജില്ല റാലിയും പൊതുസമ്മേളനവും 21ന്​

കൊച്ചി: പശുവി​െൻറ പേരിൽ രാജ്യത്ത് നടക്കുന്ന കൊലകളിലും അക്രമങ്ങളിലും പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ജില്ല സമിതിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച എറണാകുളത്ത് റാലി സംഘടിപ്പിക്കും. വൈകീട്ട് നാലിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച് മറൈൻഡ്രൈവിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. റാലി ദേശീയ സെക്രട്ടറി കെ. അംബുജാക്ഷൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറി കെ.എ. ഷഫീഖ്, സംസ്ഥാന സമിതിയംഗം ജോൺ അമ്പാട്ട്, ജില്ല പ്രസിഡൻറ് സമദ് നെടുമ്പാശ്ശേരി, ജനറൽ സെക്രട്ടറി ജ്യോതി വാസ് പറവൂർ തുടങ്ങിയവർ സംസാരിക്കും. രാജ്യത്ത് മുസ്ലിം, ദലിത് വിഭാഗത്തിലുള്ളവർ ഗോരക്ഷക ഗുണ്ടകളുടെ ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുേമ്പാൾ പ്രധാനമന്ത്രി നടപടി സ്വീകരിക്കുകയാണ് വേണ്ടത്. സംഘ്പരിവാർ സമഗ്രാധിപത്യത്തിന് രാജ്യത്തെ വിട്ടുകൊടുക്കുക സാധ്യമല്ല. സമാന മനസ്കരുമായി ചേർന്ന് പ്രതിരോധം സൃഷ്ടിക്കേണ്ട സാഹചര്യമാണുള്ളതെന്ന് സംഘാടകർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.