മഹാരാജാസിൽ സർക്കാർ സംരക്ഷിക്കുന്നത് എസ്.എഫ്.ഐ താൽപര്യം-- കെ.എസ്.യു കൊച്ചി: മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഡോ. എൽ. ബീനയെ സ്ഥലംമാറ്റിയതിലൂടെ സർക്കാർ സംരക്ഷിക്കുന്നത് എസ്.എഫ്.ഐ താൽപര്യമാണെന്ന് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. അജ്മൽ ആരോപിച്ചു. കോളജിൽ കഴിഞ്ഞ അധ്യയന വർഷം പ്രിൻസിപ്പലിെൻറ കസേര കത്തിച്ചതും സ്റ്റാഫ് ഹോസ്റ്റലിൽനിന്ന് ആയുധം കണ്ടെടുത്തതും ഉൾപ്പെടെ വിഷയങ്ങളിൽ എസ്.എഫ്.ഐക്കെതിരെ പ്രിൻസിപ്പൽ സ്വീകരിച്ച നിലപാടുകളുടെ പേരിൽ സർക്കാർ സ്വീകരിച്ച പ്രതികാര നടപടിയായാണ് കെ.എസ്.യു സ്ഥലം മാറ്റ ഉത്തരവിനെ കാണുന്നത്. നിഷ്പക്ഷവും സ്വതന്ത്രവുമായി കാമ്പസുകളുടെ നന്മക്കായി നിലപാടെടുക്കുന്ന അധ്യാപകർക്കുള്ള തെറ്റായ സന്ദേശമായി സർക്കാറിെൻറ ഉത്തരവിനെ വ്യാഖ്യാനിക്കപ്പെടും. കാമ്പസിനകത്ത് ആയുധം കണ്ടെത്തിയതിനു പിന്നിലെ കുറ്റവാളികളെ ഇതുവരെ കണ്ടെത്താത്തതിനെ സംബന്ധിച്ച് സർക്കാറോ വിദ്യാഭ്യാസ മന്ത്രിയോ ഒരക്ഷരം മിണ്ടുന്നില്ല. കസേര കത്തിച്ച കേസിൽ കുറ്റക്കാരനായി ഗവേണിങ് കൗൺസിൽ കണ്ടെത്തി പുറത്താക്കിയ വിദ്യാർഥികൾ ഇപ്പോഴും സംഘടനാ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോഴാണ് ടീച്ചർക്കെതിരെ സർക്കാർ അപ്രതീക്ഷിത സ്ഥലം മാറ്റവുമായി രംഗത്തുവന്നതെന്നും അജ്മൽ വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.