ഹജ്ജ്​-, ഉംറ തീർഥാടകര്‍ക്കായി ഫോറക്‌സ് പ്ലസ് കാര്‍ഡ്

കൊച്ചി: ഹജ്ജ്-, ഉംറ തീർഥാടകര്‍ക്കായി എച്ച്.ഡി.എഫ്.സി ബാങ്ക് ഫോറക്‌സ് പ്ലസ് കാര്‍ഡ് അവതരിപ്പിച്ചു. സൗദി റിയാല്‍ വിനിമയത്തിന് മാത്രമായുള്ള എക്‌സ്‌ക്ലൂസിവ് സിംഗിള്‍ കാര്‍ഡാണിത്. തീർഥാടകര്‍ക്ക് സൗദിയില്‍ ഷോപ്പിങ്ങിനും മറ്റ് ഇടപാടുകള്‍ക്കും കാര്‍ഡ് ഉപയോഗിക്കാം. സൗദിയിലെ എല്ലാ വിസ എ.ടി.എമ്മുകളില്‍ നിന്നും കാര്‍ഡ് ഉപയോഗിച്ച് പണവും പിന്‍വലിക്കാം. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും പ്രയോജനപ്പെടുത്താനാവും. കേരളത്തിലെ 170 ശാഖകളില്‍നിന്ന് സെപ്റ്റംബര്‍ 15 വരെ കാർഡുകൾ ലഭിക്കും. 200 രൂപയാണ് കാര്‍ഡി​െൻറ സാധാരണ ഫീസ്. ഇന്ത്യന്‍ രൂപ സൗദി റിയാലിലേക്ക് മാറ്റിയ ശേഷമാണ് കാര്‍ഡ് നല്‍കുക. കേരളത്തിലെ ആദ്യ കാര്‍ഡ് വിതരണം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഈ വര്‍ഷം ഹജ്ജിന് പോവുന്ന ഇര്‍ഫാൻ അഹമ്മദിന് നല്‍കി എച്ച്.ഡി.എഫ്.സി കേരള സോണല്‍ ഹെഡ് ശ്രീകുമാരന്‍ നായര്‍ നിര്‍വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.