സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ മഹിള സംഘം മുന്നിട്ടിറങ്ങണം

ആലുവ: വിവിധ മേഖലകളില്‍ നടക്കുന്ന ആക്രമണങ്ങളില്‍നിന്ന് സ്ത്രീകളെ രക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും കേരള മഹിള സംഘം മുന്നിട്ടിറങ്ങണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു അഭിപ്രായപ്പെട്ടു. മഹിള സംഘം ജില്ല സംഘടന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹിള സംഘം ജില്ല പ്രസിഡൻറ് മല്ലിക സ്‌റ്റാലിന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. ശ്രീകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡൻറ് കമല സദാനന്ദന്‍, സി.പി.ഐ ജില്ല അസി. സെക്രട്ടറി കെ.എം. ദിനകരന്‍, മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീന്‍, ജില്ല എക്‌സി. അംഗം പി. നവകുമാരന്‍, രമ ശിവശങ്കരന്‍, ശാരദ മോഹന്‍, സീന ബോസ്, സജിനി തമ്പി, എം. എബ്രഹാം, കെ.ജെ. ഡൊമിനിക് എന്നിവര്‍ സംസാരിച്ചു. ജോ. സെക്രട്ടറി ബ്യൂല നിക്‌സന്‍ സ്വാഗതവും മറിയാമ്മ ജോണി നന്ദിയും പറഞ്ഞു. ക്യാപ്ഷന്‍ ea51 mahila sangam മഹിള സംഘം ജില്ല സംഘടന കണ്‍വെന്‍ഷന്‍ സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.