ഹരിപ്പാട്: പനി ബാധിച്ച് ഹരിപ്പാട് ഗവ. ആശുപത്രിയിൽ മണിക്കൂറോളം കാത്തുനിന്ന യുവാവ് കുഴഞ്ഞുവീണു. ആശുപത്രിയിൽ രോഗികളുടെ തിരക്ക് അധികരിച്ചതിനെത്തുടർന്ന് ക്യൂവിൽനിന്ന ചിങ്ങോലി സ്വദേശി വിജയനാണ് (37)ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ചൊവ്വാഴ്ച രാവിലെ 11.-30 ഓടെയാണ് സംഭവം. ഉടൻ ഇയാളെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി പ്രാഥമിക ശുശ്രൂഷ നൽകി. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ഡോക്ടറുടെ നിർേദശപ്രകാരം വിദഗ്ധ ചികിത്സക്ക് വിജയനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാർത്തികപ്പള്ളി താലൂക്കിൽ പനിബാധിതരുടെ എണ്ണം വർധിച്ചതോടെ ഹരിപ്പാട് ആശുപത്രിയിൽ നിരവധി രോഗികളാണ് എത്തുന്നത്. രാവിലെ എട്ട് മുതൽ രോഗികളുടെ നീണ്ടനിര കാണാം. ഡോക്ടർമാരുടെ കുറവാണ് രോഗികളുടെ തിരക്ക് വർധിക്കാൻ കാരണം. അരൂർ-മുക്കം റോഡ് പുനർനിർമാണത്തിന് തുക അനുവദിച്ചു അരൂർ: അരൂർ-മുക്കം റോഡിെൻറ പുനർനിർമാണത്തിന് 3.75 കോടി അനുവദിച്ചതായി എ.എം. ആരിഫ് എം.എൽ.എ അറിയിച്ചു. ഹൈവേ നിലവാരത്തിൽ പുനർനിർമിക്കുന്ന റോഡിന് അഞ്ചുവർഷം ഈടുണ്ടാകും. നിർമാണത്തിെൻറ ടെൻഡർ ബുധനാഴ്ച ഉറപ്പിക്കാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു. വ്യവസായശാലകളിലേക്ക് തിരിയുന്ന ഭാരമേറിയ കണ്ടെയ്നറുകൾക്ക് റോഡ് നശിപ്പിക്കുന്നതിൽ മുഖ്യപങ്കുണ്ട്. അതുകൊണ്ട് കമ്പനികളുടെ പടിക്കൽ തറയോടുകൾ വിരിക്കാൻ വ്യവസായശാലകളുടെ സഹകരണം സംബന്ധിച്ച് ഇൻഡസ്ട്രിയലിസ്റ്റ് അസോസിയേഷൻ ഭാരവാഹികളോട് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിക്കെട്ടിടം നിർമാണം ഇഴയുന്നു തുറവൂർ: പള്ളിത്തോട് ഗവ. ആശുപത്രി കെട്ടിടം നിർമാണം ഇഴയുന്നതിനെതിരെ പള്ളിത്തോട് ഗ്രാമവികസന സമിതി നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു. 1.18 കോടി ചെലവിട്ടാണ് ആശുപത്രി കെട്ടിടം നിർമിക്കുന്നത്. 2015ൽ നിർമാണം ആരംഭിച്ചെങ്കിലും ഇഴഞ്ഞു നീങ്ങുകയായിരുന്നു. നിർമാണം പൂർത്തിയാക്കി രോഗികളെ കിടത്തിച്ചികിത്സിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് തീരവാസികളുടെ ആവശ്യമെന്ന് രവി മാത്യു, പി.പി. േജാൺ, ഇവാനിയോസ്, മണിയൻ, എ.ബി. ജോൺ, കെ.എ. സെബാസ്റ്റ്യൻ തുടങ്ങിയവർ അറിയിച്ചു. നാളികാട്ട്--പുതുശ്ശേരി കോൺക്രീറ്റ് നടപ്പാത നിർമാണം മുടങ്ങി തുറവൂർ: കുത്തിയതോട് പഞ്ചായത്ത് ആറാം വാർഡിൽ നാളികാട്ട്--പുതുശ്ശേരി കോൺക്രീറ്റ് നടപ്പാത നിർമാണം പാതിവഴിയിൽ. സ്വകാര്യവ്യക്തിയുടെ തടസ്സവാദം മൂലമാണ് നിർമാണം നിലച്ചത്. പുതുശ്ശേരി നടവഴിയിലൂടെ പോകുന്നവർ മഴക്കാലത്ത് റോഡിെൻറ ശോച്യാവസ്ഥ മൂലം ഏറെ ദുരിതമനുഭവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽെപടുത്തി നടപ്പാത നിർമിക്കാൻ ഫണ്ട് അനുവദിച്ചത്. നടപ്പാത നിർമാണത്തിെൻറ ആദ്യപടിയായി പൂഴി വിരിച്ചു. സ്വകാര്യവ്യക്തികൾ ചില തടസ്സവാദങ്ങൾ ഉന്നയിച്ച് നിർമാണം തടയുകയായിരുന്നു. മഴ ആരംഭിച്ചതോടെ നടവഴിയിൽ വിരിച്ച പൂഴി കുഴഞ്ഞുമറിഞ്ഞ സ്ഥിതിയിലാണ്. കുളം നികത്തി മതിൽ നിർമിച്ചു തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 10ാം കൊട്ടാരം പ്രദേശത്തെ കുളം നികത്തി മതിൽ നിർമിച്ചു. നാട്ടുകാർ ഉപയോഗിച്ചിരുന്ന കുളമാണ് നികത്തിയത്. തണ്ണീർത്തടങ്ങൾ നികത്താൻ പാടില്ലെന്ന നിയമം നിലനിൽക്കേയാണ് കുളം നികത്തിയത്. കുളം പൂർവസ്ഥിതിയിലാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.