അനധികൃത കമ്പിവേലിയും ഇരുമ്പ് പൈപ്പുകളും പൊളിച്ചുനീക്കി

ആലുവ: ടൗൺ ബസാറിൽ ഒരുവിഭാഗം വാടകക്കാർ നഗരസഭ സ്‌ഥലത്ത് അനധികൃതമായി നിർമിച്ച കമ്പിവേലിയും ഇരുമ്പ് പൈപ്പുകളും നഗരസഭ അധികൃതർ പൊളിച്ചുനീക്കി. പരാതിയെ തുടർന്നാണ് നടപടി. എൻജിനീയറിങ് വിഭാഗം ജീവനക്കാർ ഇവ നീക്കം ചെയ്യാൻ എത്തിയെങ്കിലും പൈപ്പുകൾ കോൺക്രീറ്റ് ഇട്ട് ഉറപ്പിച്ചിരുന്നതിനാൽ സാധിച്ചില്ല. ഇലക്ട്രോണിക് കട്ടർ എത്തിച്ചാണ് കൈയേറ്റം മുറിച്ചുനീക്കിയത്. നഗരസഭ സ്‌ഥലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നശിപ്പിക്കുന്ന സംഭവങ്ങൾ തുടർക്കഥയായതിനെ തുടർന്നാണ് നാട്ടുകാർ നഗരസഭക്ക് രേഖാമൂലം പരാതി നൽകിയത്. പുറത്തുനിന്ന് ആരെങ്കിലും ഇരുചക്ര വാഹനം പാർക്ക് ചെയ്താൽ കുത്തിക്കീറി നശിപ്പിക്കുന്നത് പതിവാണ്. ക്യാപ്‌ഷൻ ea57 town bazar ആലുവ ടൗൺ ബസാറിൽ വാടകക്കാർ നഗരസഭ സ്‌ഥലത്ത് അനധികൃതമായി നിർമിച്ച കമ്പിവേലിയും ഇരുമ്പ് പൈപ്പുകളും നഗരസഭ അധികൃതർ പൊളിച്ചുനീക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.