പറവൂർ: പള്ളിയാക്കലിനെ മാതൃകയാക്കി കൃഷി സജീവമാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രവർത്തനങ്ങൾ ഉൗർജിതമാകുന്നു. ഓണക്കാലത്ത് വിളവെടുക്കാനും തുടർന്ന് സംയോജിത ജൈവകൃഷിക്കുമുള്ള ആസൂത്രണവും കർമപരിപാടികളും പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങൾക്കായി ജൂലൈ 30ന് മുമ്പ് ജില്ലതല ശിൽപശാലകൾ പൂർത്തിയാക്കും. ഓണത്തിന് 1200 കേന്ദ്രങ്ങളിൽ ജൈവ വിപണിയുണ്ടാകും. ഇതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണ ബാങ്കുകളും കുടുംബശ്രീ അയൽക്കൂട്ടങ്ങളും പങ്കാളികളാകും. അതിനായി ആരംഭിച്ച പച്ചക്കറി കൃഷികൾ പ്രധാനമായും വീടുകൾ കേന്ദ്രീകരിച്ചാണ് സംഘടിപ്പിച്ചിട്ടുള്ളത്. സന്നദ്ധ സാങ്കേതിക സമിതി എല്ലാ വീടുകളിലെയും കൃഷിയിടങ്ങൾ സന്ദർശിച്ച് നിർേദശങ്ങൾ നൽകും. ഈ ഓണക്കാലത്ത് 25000 മെട്രിക് ടൺ എങ്കിലും പച്ചക്കറി ഉൽപാദനമാണ് ലക്ഷ്യമിടുന്നത്. മുട്ട, മാംസം, പാൽ എന്നിവയുടെ ദൗർലഭ്യത്തെ നേരിടുന്നതിന് സംയോജിത കൃഷിയിലേക്ക് ശ്രദ്ധ കൊണ്ടുവരുന്നതിനും കൂടുതൽ കുടുംബങ്ങളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചു. വിവിധ ജില്ലകളിൽ നിന്നായി 140 പ്രതിനിധികൾ ശിൽപശാലയിൽ പങ്കെടുത്തു.സംസ്ഥാന തല സാങ്കേതിക സമിതി കൺവീനർ കെ. ശിവകുമാർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.