ആലുവ: അന്‍വര്‍ സാദത്ത് എം.എല്‍.എ നേതൃത്വം കൊടുക്കുന്ന 'അമ്മക്കിളിക്കൂട്' ഭവനപദ്ധതിയിലെ 10ാമത്തെ വീടിന് തറക്കല്ലിട്ടു. ചൂര്‍ണിക്കര പഞ്ചായത്ത് ആറാം വാര്‍ഡ് തായിക്കാട്ടുകരയിലാണ് വീട് നിർമിക്കുന്നത്. എവര്‍സെയ്ഫ് എന്ന സ്ഥാപനത്തിെൻറ എം.ഡി എം.കെ. സജീവ് തറക്കല്ലിടൽ നിർവഹിച്ചു. പറവൂർ തത്തപ്പിള്ളി സ്വദേശി സജീവാണ് വീട് സ്പോൺസർ ചെയ്യുന്നത്. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.കെ. ജലീല്‍, സി.പി. നൗഷാദ്, പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷൻ സതീഷ് കുമാര്‍, പഞ്ചായത്ത് അംഗം ബാബു പുത്തനങ്ങാടി, കെ.കെ. ജമാല്‍, ടി.ബി. മരക്കാര്‍, അഷ്കര്‍, വിജയന്‍ കൊളത്തേരി, മുഹമ്മദ് ഷഫീഖ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉദയകുമാര്‍ സ്വാഗതവും വൈസ് പ്രസിഡൻറ് ബീന അലി നന്ദിയും പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ ലിനേഷ് വര്‍ഗീസ്, സതി ഗോപി, ലിസി സാജു, ജാസ്മിന്‍ ഷരീഫ്, മനോജ് പട്ടാട്, പി.കെ. യൂസുഫ് എന്നിവരും രാഷ്‌ട്രീയ സാമൂഹിക സംഘടന നേതാക്കളും പങ്കെടുത്തു. രണ്ട് പെണ്‍കുട്ടികളുടെ മാതാവായ സിന്ധു ഗോപി എന്ന വിധവക്കായാണ് വീട് നിർമിക്കുന്നത്. 510 ചതുരശ്ര അടിയിലാണ് നിർമാണം. ക്യാപ്‌ഷൻ ea54 kallidal 'അമ്മക്കിളിക്കൂട്' ഭവനനിർമാണ പദ്ധതിയിലെ 10ാമത്തെ വീടിന് എം.കെ. സജീവ് തറക്കല്ലിടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.