'അക്ഷര ദീപം' വിദ്യാഭ്യാസ വികസന പദ്ധതിക്ക് തുടക്കം

ആലുവ: അബൂദബി വൈ.എം.സി.എയുടെ സഹകരണത്തോടെ കേരളത്തിൽ നടപ്പാക്കുന്ന 'അക്ഷര ദീപം' വിദ്യാഭ്യാസ വികസനപദ്ധതിക്ക് ആലുവയിൽ തുടക്കമായി. കേരളത്തിലെ 1000 വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായം ലഭ്യമാക്കുന്ന പദ്ധതി കീഴ്മാട് കൃപാഭവനിൽ വൈ.എം.സി.എ. ദേശീയ പ്രസിഡൻറ് ഡോ. ലെബി ഫിലിപ്പ് മാത്യു ഉദ്ഘാടനം ചെയ്തു. അബൂദബി വൈ.എം.സി.എ. പ്രസിഡൻറ് റെജി സി. ഉലഹന്നാൻ അധ്യക്ഷത വഹിച്ചു. വൈ.എം.സി.എ. സംസ്ഥാന ചെയർമാൻ പ്രഫ. ജോയ്.സി. ജോർജ്, ഏഷ്യാ െപസഫിക് അലയൻസ് വുമൺസ് ഫോറം ഉപാധ്യക്ഷ കുമാരി കുര്യാസ്, ദേശീയ നിർവാഹകസമിതിയംഗം ഷിബു തെക്കുംപുറം, ആലുവ െപ്രാജക്ട് ചെയർമാൻ എജി എബ്രഹാം, കേരള വൈ.എം.സി.എ. സാംസ്കാരിക വിഭാഗം ഉപാധ്യക്ഷൻ ടി. എ. ആേൻറാ , സബ് റീജനൽ ചെയർമാൻ എൻ.ടി. ജേക്കബ്, േപ്രാഗാം കോഒാഡിനേറ്റർ മനോജ് തെക്കേടം എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea55 ymca 'അക്ഷരദീപം' വിദ്യാഭ്യാസ വികസനപദ്ധതി ആലുവ കീഴ്മാട് കൃപഭവനിൽ വൈ.എം.സി.എ. ദേശീയ പ്രസിഡൻറ് ഡോ. ലെബി ഫിലിപ്പ് മാത്യു ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.