ചൂർണിക്കരയിൽ സ്‌ഥിരം നാടക വേദിയൊരുങ്ങുന്നു

ആലുവ: കലാകാരന്മാർക്ക് ഏറെ വളക്കൂറുള്ള ചൂർണിക്കര പഞ്ചായത്തിൽ സ്‌ഥിരം നാടക വേദിയൊരുങ്ങുന്നു. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് രണ്ടുമാസത്തിൽ ഒരിക്കൽ നാടകം അവതരിപ്പിക്കുന്നത്. സംസ്‌ഥാന സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്‌ഥാനത്ത് 30 വേദികളാണ് നാടക അവതരണത്തിനായി അക്കാദമി തെരഞ്ഞെടുത്തതെന്ന് വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് വാർത്തസമ്മേളനത്തിൽ പറഞ്ഞു. രണ്ട് മാസത്തിലൊരിക്കൽ മൂന്നാമത്തെ വ്യാഴാഴ്ചയാണ് നാടകം അവതരിപ്പിക്കുക. ട്രൂപ്പിനുള്ള പണം അക്കാദമി നൽകും. അടിസ്‌ഥാന സൗകര്യം പഞ്ചായത്തി​െൻറ നേതൃത്വത്തിൽ രൂപവത്കരിക്കുന്ന സംഘാടക സമിതി ഒരുക്കണം. മനുഷ്യ​െൻറ പച്ചയായ യാഥാ‌ർഥ്യങ്ങൾ വരച്ചുകാട്ടുന്നത് നാടകമാണെന്നും ഇൗ കലാരൂപം നിലനിൽക്കേണ്ടത് കാലഘട്ടത്തി​െൻറ ആവശ്യമാണെന്നും സേവ്യർ പുൽപ്പാട്ട് പറഞ്ഞു. കലാകാരന്മാരാൽ സമ്പന്നമായ ഗ്രാമമാണ് ചൂർണിക്കര. നിരവധി നാടക ട്രൂപ്പുകളും പ്രവർത്തിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചൂർണിക്കരയിൽ നാടകവേദി അനുവദിച്ചത്. ആവശ്യമെങ്കിൽ ടിക്കറ്റിന് 30 രൂപ വരെ ഈടാക്കാം. ചൂർണിക്കരയിൽ 20 രൂപയാണ് ഉദ്ദേശിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉദയകുമാർ പറഞ്ഞു. ആദ്യ നാടക അവതരണം വ്യാഴാഴ്ച വൈകിട്ട് 5.30ന് സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്യും. ബാബു പുത്തനങ്ങാടി, സംഘാടക സമിതി കൺവീനർ കെ.എ. ഹാരിസ്, ട്രഷറർ സുനിൽ കടവിൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.