വാഹനപരിശോധനക്കിടെ കഞ്ചാവുമായി യുവാവ് പിടിയിൽ

പള്ളിക്കര: കഞ്ചാവുമായി ബൈക്കിലെത്തിയ യുവാവിനെ വാഹനപരിശോധനക്കിടെ പൊലീസ് പിടികൂടി. ഐക്കരനാട് ചൂണ്ടിയിൽ ചെറുവുള്ളി പറമ്പ്്വീട്ടിൽ റസാഖ് (32) ആണ് പിടിയിലായത്. 285 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ചെറിയ പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പട്ടിമറ്റം ഡബിൾപാലത്ത് െവച്ച് വാഹനപരിശോധനക്കിടെ സംശയം തോന്നി ചോദ്യംചെയ്തപ്പോഴാണ് കഞ്ചാവ് പടികൂടിയത്. വാടകക്ക് താമസിക്കുന്ന പെരിങ്ങാലയിലെ വീട്ടിൽനിന്നും കഞ്ചാവ് പിടികൂടിയിരുന്നു. പലതവണ ഇയാളെ കഞ്ചാവുമായി പൊലീസ് പിടികൂടിയിട്ടുണ്ട്. ബി.ജെ.പി സർക്കാറി​െൻറ ഭരണത്തിൽ നേട്ടം കോർപ്പറേറ്റുകൾക്ക് -കോടിയേരി പള്ളിക്കര: കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറി​െൻറ ഭരണത്തിൽ നേട്ടം കോർപ്പറേറ്റുകൾക്കെന്ന് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഹിന്ദുത്വവാദം പറഞ്ഞ് അധികാരത്തിലെത്തിയ ബി.ജെ.പി മൂന്ന് വർഷംകൊണ്ട് ഏത് ഹിന്ദുക്കളുടെ പ്രശ്നമാണ് പരിഹരിച്ചതെന്നും അദ്ദേഹം ചോദിച്ചു. ബ്രഹ്മപുരത്തെ പുതിയ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോർപറേറ്റുകൾക്കും കുത്തകകൾക്കുമാണ് ബി.ജെ.പി ഭരണം നേട്ടമായത്. അദാനിയും അബാനിയും ടാറ്റയും ബിർളയും മാത്രമാണ് ബി.ജെ.പിയുടെ കണക്കിലെ ഹിന്ദുക്കൾ. അവർക്ക് മാത്രമാണ് നേട്ടം ഉണ്ടായത്. മണ്ണിൽ പണിയെടുക്കുന്നവരെയോ, ഓട്ടോ ഓടിക്കുന്നവരെയോ, കർഷകരെയോ മറ്റ് തൊഴിലാളിളെയോ ബി.ജെ.പി ഈ ഗണത്തിൽ പെടുത്തിയിട്ടില്ല. കർഷക ആത്്മഹത്യകൾ വർധിക്കുന്നു. 36000 ആത്്മഹത്യകളാണ് നടന്നത്. മൂന്ന് മാസത്തിനിടെ മധ്യപ്രദേശിൽ 700 ആത്്മഹത്യ നടന്നു. തമിഴ്നാട്ടിൽ നൂറോളം പേർ ആത്്മഹത്യചെയ്തു. തൊഴിൽ മേഖലയിലും തൊഴിലാളി വിരുദ്ധ നയമാണ് ബി.ജെ.പി കൈക്കൊള്ളുന്നത്. ഓരോ വർഷവും രണ്ട് കോടി ജനങ്ങൾക്ക് തൊഴിൽ നൽകുമെന്നാണ് തെരഞ്ഞെടുപ്പ് വേളയിൽ ബി.ജെ.പി പറഞ്ഞത്. മൂന്ന് വർഷം കവിയുമ്പോൾ പാർലമ​െൻറിൽ അവതരിപ്പിച്ച കണക്ക് പ്രകാരം 3,56000 പേർക്ക് മാത്രമാണ് തൊഴിൽ നൽകിയത്. ഇതിനെ മറികടക്കാൻ വർഗീയത പ്രചരിപ്പിച്ച് പശുപ്രശ്നവും ബീഫ് പ്രശ്നവും ഉയർത്തി വർഗീയ കലാപം അഴിച്ചുവിടുകയാണ്. രാജ്യത്തെ ജനങ്ങൾ എന്ത് കഴിക്കണം എന്ത് ധരിക്കണം എന്ന് വരെ ആർ.എസ്.എസ് തീരുമാനിക്കുന്ന അവസ്ഥയാണ്. പ്രധാനമന്ത്രി ഗോ സംരക്ഷകർക്കെതിരെ നടത്തിയ പ്രസ്താവന ആത്്മാർഥതോടെയാണെങ്കിൽ ആദ്യം നടപടിയെടുക്കേണ്ടത് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യ നാഥിനെതിരെയാണെന്നും കോടിയേരി പറഞ്ഞു. ഇന്ത്യ പിന്തുടർന്ന വിദേശ നയം പോലും മോദിയുടെ ഇസ്രായേൽ സന്ദർശനത്തിലൂടെ തിരുത്തി. ഇതിനെ ശക്തമായി നേരിടാൻ കോൺഗ്രസിന് കഴിയുകയില്ല. ആർ.എസ്.എസി​െൻറ മുമ്പിൽ കോൺഗ്രസ് വിറക്കുകയാണ്. ദേശീയ തലത്തിൽ ഒരു ബദൽ സംവിധാനം ഉയർന്നുവരണം. ബി.ജെ.പി ശത്രുവായി കാണുന്നത് സി.പി.എമ്മിനെയാണ്. അതുകൊണ്ട് ഒരു ബദൽകെട്ടിപടുക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ. ആബദലി​െൻറ കാഴ്ചപ്പാടാണ് 13 മാസംകൊണ്ടുള്ള കേരളത്തിലെ ഭരണം എന്നും കോടിയേരി പറഞ്ഞു. സി.പി.എം ലോക്കൽ സെക്രട്ടറി കെ.എം. ശശിധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.എൻ. മോഹനൻ, ജില്ല സെക്രട്ടറിയേറ്റംഗം ദേവദർശൻ, കെ.വി ഏലിയാസ്, ടി. തോമസ്, സി.കെ. വർഗീസ്, വി.കെ. അയ്യപ്പൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.