കൊച്ചി: വിവരാവകാശ പ്രവർത്തകരുടെ ജില്ല പ്രവർത്തക യോഗം ശനിയാഴ്ച ഉച്ചക്ക് മൂന്നിന് എറണാകുളം ചാവറ കൾചറൽ സെൻററിൽ നടത്തും. ആർ.ടി.ഐ കേരള ഫെഡറേഷൻ നേതൃത്വത്തിലുള്ള യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് ഡി.ബി. ബിനു അധ്യക്ഷത വഹിക്കും. ഫോൺ: 99478 50402. ദക്ഷിണ നാവികസേനാ മേധാവി കുസാറ്റ് സന്ദർശിക്കും കൊച്ചി: ദക്ഷിണമേഖല നാവിക സേനയുടെ മുഖ്യ സൈന്യാധിപൻ റിയർ അഡ്മിറൽ ആർ.ജെ. നട്കർണി വി.എസ്.എം ബുധനാഴ്ച കൊച്ചി സർവകലാശാല സന്ദർശിക്കും. രാവിലെ 11ന് അഡ്മിനിസ്േട്രറ്റിവ് ഓഫിസിലെത്തുന്ന അദ്ദേഹം വൈസ് ചാൻസലറുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം കുസാറ്റിെൻറ എസ്.ടി റഡാർ കേന്ദ്രം സന്ദർശിക്കും. വിൻഡ് െപ്രാഫൈലർ റഡാറിെൻറ ശാസ്ത്രീയ സാധ്യതകൾ നേവിയുടെ ഗവേഷണ വികസന പദ്ധതികൾക്ക് പ്രയോജനപെടുത്തുന്നതിന് ചർച്ചകൾ നടത്തും. ഇലക്േട്രാണിക്സ്, ഷിപ്പ് ടെക്നോളജി, പോളിമർ സയൻസ് ആൻഡ് റബർ ടെക്നോളജി വകുപ്പുകൾ സന്ദർശിക്കും. മാർക്സിയൻ പഠന ക്ലാസ് െകാച്ചി: ഇ.എം.എസ് പഠന ഗവേഷണ കേന്ദ്രം നടത്തുന്ന പഠന കോഴ്സ് ശനിയാഴ്ച രാവിലെ 10ന് കളമശ്ശേരി കുസാറ്റിലെ സ്കൂൾ ഓഫ് എൻജിനീയറിങ് ഹാളിൽ നടക്കും. 'ഇടതുപക്ഷ കമ്മ്യൂണിസം ഒരു ബാലാരിഷ്ടത' എന്ന ലെനിെൻറ കൃതിയെ അടിസ്ഥാനപ്പെടുത്തി കോടിയേരി ബാല കൃഷ്ണൻ ക്ലാസെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.