എം.ജി സർവകലാശാല വാർത്തകൾ

എം.ജി പി.ജി ഏകജാലകം: രജിസ്േട്രഷൻ 31വരെ കോട്ടയം: ൈപ്രവറ്റ് രജിസ്േട്രഷൻ വിദ്യാർഥികൾക്കുകൂടി അവസരം നൽകാനായി എം.ജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത സർക്കാർ/ എയ്ഡഡ്/ സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വർഷ ബിരുദാന്തര ബിരുദ േപ്രാഗ്രാമുകളിൽ പ്രവേശനത്തിന് ഓൺ ലൈൻ രജിസ്േട്രഷൻ ജൂലൈ 31വരെ ദീർഘിപ്പിച്ചു. സർവകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെറിറ്റ് സീറ്റുകളിലേക്കും എസ്.സി/ എസ്.ടി/ എസ്.ഇ.ബി.സി/ ഇ.ബി.എഫ്.സി സംവരണ സീറ്റുകളിലേക്കുമുള്ള അലോട്ട്മ​െൻറ് നടത്തും. ഓൺലൈൻ രജിസ്േട്രഷൻ www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ PGCAP എന്ന ലിങ്കിൽ പ്രവേശിച്ച് നടത്താവുന്നതാണ്. എൻ.ആർ.ഐ/ വികലാംഗ/ സ്പോർട്സ്/ കൾച്ചറൽ/ സ്റ്റാഫ് േക്വാട്ട വിഭാഗങ്ങളിൽ സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ ജൂൈല 25നകം നേരിട്ട് അപേക്ഷ സമർപ്പിക്കണം. ഇവർക്ക് ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിന് പ്രത്യേകമായി സീറ്റ് സംവരണം ചെയ്തിട്ടില്ല. റാങ്ക് ലിസ്റ്റ് 27ന് അതത് കോളജ് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. പ്രവേശനം 28ന് കോളജുകളിൽ നടത്തും. പരീക്ഷഫലം 2016 നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.ബി.എ (റഗുലർ/ സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനക്കും പുനർ മൂല്യനിർണയത്തിനുമുള്ള അപേക്ഷ ജൂൈല 31വരെ സ്വീകരിക്കും. 2017 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടത്തിയ ഒന്നുമുതൽ നാലുവരെ സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ സയൻസ് (മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനക്കും പുനർ മൂല്യനിർണയത്തിനുമുള്ള അപേക്ഷ ജൂൈല 29വരെ സ്വീകരിക്കും. എം.എസ്സി ക്ലാസ് ജൂൈല 24 ന് ആരംഭിക്കും. എം.ജി സർവകലാശാല സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ 2017 -19 അധ്യയനവർഷത്തിലെ ഒന്നാം വർഷ എം.എസ്സി ക്ലാസ് ജൂൈല 24ന് ആരംഭിക്കും. എം.കോം സൂക്ഷ്മപരിശോധന 2016 ഫൈബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.കോം (സി.എസ്.എസ്) ഡിഗ്രി പരീക്ഷകളുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനക്ക് അപേക്ഷിച്ചവർ ജൂൈല 21, 22 തീയതികളിൽ ഹാൾ ടിക്കറ്റോ തിരിച്ചറിയിൽ രേഖയോ സഹിതം പരീക്ഷഭവനിലെ 226-ാം മുറിയിൽ ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.