പറവൂർ: പിതാവിെൻറ മരണത്തെ തുടർന്ന് നാട്ടിൽവന്ന് മടങ്ങിയ മലയാളി നാലാം ദിവസം . പറവൂർ മുണ്ടയ്ക്കാപാടത്ത് ഷാഹുൽ ഹമീദാണ് (50) വ്യാഴാഴ്ച ഉച്ചക്ക് ജോലിക്കിടെ കുഴഞ്ഞുവീണത്. 16 വർഷമായി റിയാദിലുള്ള ഇദ്ദേഹം മീഡ് സൂപ്പർമാർക്കറ്റ് ശൃംഖലയുടെ റിയാദ് എക്സിറ്റ് 24ൽ മക്ക റോഡ് ഷോബ്ര ശാഖയിൽ ജീവനക്കാരനാണ്. പിതാവ് എം.കെ. അബ്ദുറഹ്മാെൻറ മരണമറിഞ്ഞ് 15 ദിവസത്തെ അവധിക്ക് നാട്ടിൽപോയി തിങ്കളാഴ്ചയാണ് മടങ്ങിയെത്തിയത്. ചൊവ്വാഴ്ച ജോലിയിൽ പുനഃപ്രവേശിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 2.45ഒാടെ ജോലിസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. റുഖിയയാണ് മാതാവ്. ഭാര്യ: അസു. മകൾ: അസ്ന, അംന. റോസക്കുട്ടി പോത്താനിക്കാട്: പെരിങ്ങാരപ്പിള്ളിൽ പരേതനായ സേവ്യറിെൻറ മകൾ റോസക്കുട്ടി (90) നിര്യാതയായി. മാതാവ്: ഏലിക്കുട്ടി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് പോത്താനിക്കാട് സെൻറ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ. ഉഷ മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി വെള്ളാക്കുഴിയിൽ പി.കെ. ശശിയുടെ ഭാര്യ ഉഷ (44) നിര്യാതയായി. മക്കൾ:- അനർഘ, അമിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് മൂവാറ്റുപുഴ മുനിസിപ്പൽ പൊതുശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.