മട്ടാഞ്ചേരിയില്‍ കമ്യൂണിറ്റി റെസ്ക്യൂ വളൻറിയര്‍ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചു

മട്ടാഞ്ചേരി: ദുരന്തങ്ങളും അപകടങ്ങളും ഇല്ലാതാക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാൻ ജനങ്ങളുടെ സഹകരണത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന കമ്മ്യൂണിറ്റി റെസ്ക്യൂ വളണ്ടിയര്‍ സ്കീമി​െൻറ മട്ടാഞ്ചേരി യൂനിറ്റ് തല ഉദ്ഘാടനം നടന്നു. മട്ടാഞ്ചേരി അഗ്നിശമന സേനാ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ കെ.ജെ. മാക്സി എം.എല്‍.എയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഏത് പദ്ധതി വിജയിക്കണമെങ്കിലും ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും മട്ടാഞ്ചേരി അഗ്നിശമന കേന്ദ്രത്തിലേക്ക് മിനി ടാങ്കര്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ.പറഞ്ഞു. അപകട സാധ്യതയേറെയുള്ള കൊച്ചിയില്‍ അഗ്നിശമന സേനക്കാവശ്യമായ ആധുനിക ഉപകരണങ്ങള്‍ എം.എല്‍.എ.ഫണ്ടില്‍ നിന്ന് ലഭ്യമാക്കുന്നതിനുള്ള നടപടിയുണ്ടാകും. ഫയര്‍ ഫോഴ്സ് എറണാകുളം ഡിവിഷനല്‍ ഓഫിസര്‍ ആര്‍.പ്രസാദ് അധ്യക്ഷത വഹിച്ചു. സ്റ്റേഷന്‍ ഓഫിസര്‍ കെ.ജെ.തോമസ്, കെ.പി. മെട്രോക്സ്, വി.കെ. മനോഹരന്‍, എ.എ.ജോർജ്, ടി.ബി.രാമകൃഷ്ണന്‍, പി.എ. സജാദ്, പി.എ. ജോണ്‍സന്‍, കെ.എസ്. സുബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.