കിംസ് ആശുപത്രിയില്‍ ഇ.എൻ.ടി ക്യാമ്പ്‌

കൊച്ചി: ഇടപ്പള്ളി കിംസ് ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെ ഇ.എന്‍.ടി ക്യാമ്പ്‌ നടത്തും. ഫോൺ: 81389 09271. പഴങ്ങളുടെ രസവുമായി ഫ്രൂട്ടിപീഡിയ; തേവര സേക്രഡ് ഹാർട്ട് കോളജിലാണ് പഴമേള ഒരുക്കിയത് കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളജ് ബോട്ടണി വിഭാഗം ഒരുക്കിയ ഫ്രൂട്ടിപീഡിയ പഴമേള ശ്രദ്ധേയമായി. ഭക്ഷ്യയോഗ്യമായതും അല്ലാത്തതുമായ പഴങ്ങൾ പ്രദർശിപ്പിച്ചു. കാട്ടുപാവക്ക, മഹാഗണിക്കായ, ഉമ്മക്കായ, കടൽതേങ്ങ, നോനി, ഞൊട്ടാഞൊടിയൻ, നാരങ്ങ, പാഷൻഫ്രൂട്ട്, റമ്പൂട്ടാൻ തുടങ്ങി തൊണ്ണൂറോളം പഴങ്ങൾ പ്രദർശനത്തിന് നിരന്നു. പ്രിൻസിപ്പൽ ഫാ. പ്രശാന്ത് പാലക്കപ്പിള്ളിൽ പഴങ്ങൾ കൊണ്ടുള്ള വിളക്ക് തെളിച്ച് മേള ഉദ്‌ഘാടനം ചെയ്തു. പഴങ്ങളെക്കുറിച്ചുള്ള ക്വിസ്‌ മത്സരം നടത്തി. സമ്മാനമായി നൽകിയതും പഴങ്ങൾ. പരിപാടി ഇന്ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: സി.െജ. തോമസ് അനുസ്മരണം -പ്രഫ. എം.കെ. സാനു -വൈകു. 5.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.