കൊച്ചി: ഇടപ്പള്ളി ജങ്ഷനു സമീപമുള്ള രാത്രി തട്ടുകടയുടെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിവന്നയാളെ ക്രൈം ഡിറ്റാച്ച്മെൻറ് അസി. കമീഷണർ ബിജി ജോർജിെൻറ നേതൃത്വത്തിലുള്ള ഷാഡോ ടീം പിടികൂടി. ഇയാളിൽനിന്ന് ഒന്നര കിലോയിലധികം കഞ്ചാവ് കണ്ടെടുത്തു. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി അൻസാറാണ് (20) പൊലീസ് പിടിയിലായത്. രാത്രിയിൽ തട്ടുകടയിലേക്ക് യുവാക്കളുടെ ഒഴുക്കു കണ്ട് സംശയംതോന്നിയ സമീപത്തെ വ്യാപാരികൾ സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശിന് നൽകിയ വിവരത്തെത്തുടർന്ന് ഒരാഴ്ചയോളമായി ഷാഡോ സംഘം കടയും പരിസരവും നിരീക്ഷിച്ചുവരുകയായിരുന്നു. സൗത്ത് മേൽപ്പാലത്തിന് സമീപത്തെ വാടകമുറിയിൽനിന്ന് 100 ഗ്രാം കഞ്ചാവുമായി പിടികൂടിയ ഇയാളെ ഇടപ്പള്ളിയിലെ തട്ടുകടയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് മൈദച്ചാക്കിൽ ഒളിപ്പിച്ച നിലയിൽ ഒന്നരക്കിലോ കഞ്ചാവ് കണ്ടെടുത്തത്. ഇടപ്പള്ളിക്ക് സമീപമുള്ള ഷോപ്പിങ് മാളുകളിലെ സ്റ്റോറുകളിൽ നിൽക്കുന്ന യുവാക്കൾക്കും സമീപെത്ത സർവകലാശാലയിലെ വിദ്യാർഥികൾക്കുമായിരുന്നു കഞ്ചാവ് വിറ്റിരുന്നത്. ഷാഡോ എസ്.െഎമാരായ ഹണി കെ. ദാസ്, സൗത്ത് എസ്.െഎ ബിജേഷ്, സി.പി.ഒമാരായ സാനു, സാനുമോൻ, വിശാൽ, ഷൈമോൻ, ഷാജി, സനോജ്, ശ്യാം, സുനിൽ, രാഹുൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.