വിദ്യാഭ്യാസം, സാമ്പത്തിക സ്വാശ്രയത്വം എന്നിവ കൈവരിച്ചതിനുശേഷമാകണം വിവാഹം- ഡോ. ജെ. പ്രമീളാദേവി മൂവാറ്റുപുഴ: വിദ്യാഭ്യാസം നേടി സാമ്പത്തിക സ്വാശ്രയത്വം കൈവരിച്ചതിനുശേഷമാകണം വിവാഹത്തെക്കുറിച്ച് ചിന്തിക്കേണ്ടതെന്ന് സംസ്ഥാന വനിത കമീഷൻ അംഗം ഡോ. ജെ. പ്രമീളാദേവി അഭിപ്രായപ്പെട്ടു. മൂവാറ്റുപുഴ നിർമല കോളജിൽ വനിത ശാക്തീകരണകേന്ദ്രത്തിെൻറ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വിപരീത സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും പ്രതിസന്ധികളെ അതിജീവിക്കാനും സ്ത്രീക്ക് കഴിയണം. ധീരതയും ക്ഷമയും ഒരേ നാണയത്തിെൻറ രണ്ട് വശങ്ങളാണെന്നും ഡോ. പ്രമീളാദേവി പറഞ്ഞു. പ്രിൻസിപ്പൽ ഡോ. ടി.എം. ജോസഫ് അധ്യക്ഷത വഹിച്ചു. ബർസാർ ഫാ. ഫ്രാൻസിസ് കണ്ണാടൻ, ഡോ. സി.സുജ , കുമാരി ഗ്രീഷ്മ സൂസൺ ചാക്കോ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.