സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസം: കുമാരപിള്ള കമീഷൻ ആനുകൂല്യം ബാധകമാക്കണം -മെക്ക കൊച്ചി: സ്വാശ്രയ മെഡിക്കൽ, െഡൻറൽ വിദ്യാർഥികൾക്ക് കുമാരപിള്ള കമീഷൻ റിപ്പോർട്ട് അനുസരിച്ചുള്ള ഫീസിളവ് അനുവദിക്കണമെന്ന് മെക്ക സംസ്ഥാന എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. സർക്കാർ മെഡിക്കൽ കോളജുകളിൽ അഞ്ചര ലക്ഷം രൂപ ഫീസ് നിശ്ചയിച്ചത് സാധാരണക്കാരായ വിദ്യാർഥികളെ ബുദ്ധിമുട്ടിലാക്കും. 50 വർഷമായി സർക്കാർ-എയിഡഡ് കോളജുകളിൽ നൽകിവരുന്ന കുമാരപിള്ള കമീഷൻ ആനുകൂല്യം സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസരംഗത്തും നടപ്പാക്കണം. 28ാം വാർഷിക സമ്മേളനം ആഗസ്റ്റ് 19, 20 തീയതികളിൽ ആലപ്പുഴയിൽ നടത്താൻ തീരുമാനിച്ചു. പ്രസിഡൻറ് എം. അലിയാരുകുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.കെ. അലി റിപ്പോർട്ടും പ്രമേയങ്ങളും അവതരിപ്പിച്ചു. സി.ബി. കുഞ്ഞുമുഹമ്മദ്, എ.എസ്.എ. റസാഖ്, കെ.എം. അബ്ദുൽ കരീം, പി.എം.എ. ജബ്ബാർ, സി.എച്ച്. ഹംസ മാസ്റ്റർ, എൻ.സി. ഫാറൂഖ്, എം.എ. ലത്തീഫ്, ബഷീർ കോയ മുസ്ലിയാർ, എ.െഎ. മുബീൻ, പി.എ. സീതി മാസ്റ്റർ, എ. ജമാൽ മുഹമ്മദ്, എം. കമാലുദ്ദീൻ, എം.പി. മുഹമ്മദ്, വി.കെ. അലി, ടി.എസ്. നൗഷാദ്, കെ.എസ്. കുഞ്ഞ്, മുഹമ്മദ് നജീബ്, എം.എം. കുഞ്ഞ് എന്നിവർ ചർച്ചകളിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.