കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

അരൂർ: ഒന്നര കിലോ കഞ്ചാവുമായി രണ്ടുപേർ പൊലീസ് പിടിയിൽ. പാലക്കാട് നെട്ടിശ്ശേരി കടുമുടി വീട്ടിൽ അബൂതാഹിർ (37), കോയമ്പത്തൂർ മേട്ടുപ്പാളയം ബംഗ്ലാവിൻമേട് വീട്ടിൽ ബഷീർ (45) എന്നിവരെയാണ് അരൂർ എസ്.െഎ ടി.എസ്. റെനീഷും സംഘവും അരൂർപള്ളി ബസ്സ്റ്റോപ്പിന് സമീപത്തുനിന്ന് പിടികൂടിയത്. കഞ്ചാവുമായി രണ്ടുപേർ അരൂർ ബസ്സ്റ്റോപ്പിന് സമീപം നിൽക്കുന്നുണ്ടെന്ന് കൊച്ചി റേഞ്ച് െഎ.ജി പി. വിജയന് രഹസ്യസന്ദേശം ലഭിച്ചതിനെത്തുടർന്നാണ് ഇവർ പിടിയിലായത്. ഒന്നര ആഴ്ചക്കുള്ളിൽ നാല് പേരിൽനിന്നായി 10 കിലോ കഞ്ചാവാണ് അരൂർ പൊലീസ് പിടിച്ചത്. പശ്ചിമകൊച്ചി, പൂച്ചാക്കൽ, അരൂർ എന്നിവിടങ്ങളിലായി ഇവരിൽനിന്ന് കഞ്ചാവ് വാങ്ങുന്ന മൊത്തക്കച്ചവടക്കാർ ഒട്ടേറെപ്പേരുണ്ടെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ ഇരുവരും മാസത്തിൽ നാലും അഞ്ചും തവണ കഞ്ചാവുമായി അരൂർ മേഖലയിൽ എത്താറുണ്ട്. ആൻറി നാർകോട്ടിക് സ്ക്വാഡിലെ സിവിൽ പൊലിസ് ഓഫിസർമാരായ വി.എച്ച്. നിസാർ, കെ.ജെ. സേവ്യർ, എ. അരുൺകുമാർ, എബിൻകുമാർ, ടോണി, വൈശാഖ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. പ്രതികളെ ബുധനാഴ്ച ചേർത്തല കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.