ജി.ഐ.ഒ 'ഇൻക്വസ്​റ്റ്​' ജില്ലതല മത്സരം സംഘടിപ്പിച്ചു

ആലപ്പുഴ: വായനദിനത്തോടനുബന്ധിച്ച് ജി.ഐ.ഒയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥിനികൾക്ക് വിവിധ സ്കൂളിൽ നടത്തിയ 'ഇൻക്വസ്റ്റ്' പ്രശ്നോത്തരിയുടെ ജില്ലതല മത്സരം ആലപ്പുഴ മുഹമ്മദൻസ്‌ എൽ.പി സ്കൂളിൽ നടന്നു. സോളിഡാരിറ്റി ജില്ലസമിതി അംഗം ഹുസൈബ് വടുതല നേതൃത്വം നൽകി. ഓരോ സ്കൂളിൽനിന്ന് രണ്ട് കുട്ടികൾ ഒരു ടീമായാണ് പങ്കെടുത്തത്. കാവിൽ സ​െൻറ് മൈക്കിൾസ് ഹൈസ്കൂളിലെ നേഹ ആൻ മാത്യു, സുമയ്യ എൻ.ആർ കാക്കാഴം ജി.എച്ച്.എസ്.എസിലെ അയന, എ. ദേവനന്ദന, ആലപ്പുഴ ടി.ഡി.എച്ച്.എസ്.എസിലെ എസ്. ശിവകാമി, ശിൽപ ശരത് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കി. വാർഡ് കൗൺസിലർ എ.എം. നൗഫൽ സമ്മാനദാനം നിർവഹിച്ചു. ബഷീർ സാഹിത്യത്തിലെ പ്രകൃതിസ്നേഹം, സ്ത്രീ എന്ന വിഷയത്തിൽ ചർച്ച നടന്നു. ജി.ഐ.ഒ ജില്ല പ്രസിഡൻറ് സിതാര ജബ്ബാർ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡൻറ് ആർ. ഫൈസൽ, എസ്.ഐ.ഒ സംസ്ഥാന സമിതി അംഗം ഷഹീൻ ഷിഹാബ് എന്നിവർ സംസാരിച്ചു. ജില്ല സമിതി അംഗങ്ങളായ ഹൻസ, മുർഷിദ, സൂഫിയ, മഫീദ, സഹ്ല സുന്ദുസ്, റിസാന, സുമയ്യ സുബൈർ, റസിയ സാലി എന്നിവർ നേതൃത്വം നൽകി. കെ.എസ്‌.യു കലക്ടറേറ്റ് മാര്‍ച്ച് നടത്തി ആലപ്പുഴ: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനക്കെതിരെ കെ.എസ്‌.യു പ്രവർത്തകർ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് ഡി.സി.സി പ്രസിഡൻറ് എം. ലിജു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖല കച്ചവടവത്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എസ്.എഫ്‌.ഐ ഈ വിഷയത്തില്‍ പ്രതികരിക്കാത്തത് അവര്‍ ഭരണവിലാസം സംഘടനയായി പ്രവര്‍ത്തിക്കുന്നതു മൂലമാണെന്നും എം. ലിജു കുറ്റപ്പെടുത്തി. ജില്ല പ്രസിഡൻറ് നിതിന്‍ എ. പൊതിയിടം അധ്യക്ഷത വഹിച്ചു. എ.എ. ഷുക്കൂര്‍, സഞ്ജീവ് ഭട്ട്, എസ്. ശരത്, ടിജിന്‍ ജോസഫ്, സജി ജോസഫ്, ഷാജി ഉടുമ്പാക്കല്‍, അഖില്‍ കൃഷ്ണന്‍, ഷെമിം, വിശാഖ്, സരുണ്‍ റോയ്, അനന്ത നാരായണന്‍, ഗോകുല്‍ ഷാജി, തോമസ് എ.ഡി, അര്‍ജുന്‍.വി, അനന്തു എന്‍.ജെ, സോജി കോശി, ബിലാല്‍, അനൂപ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.