കെ.എസ്.ആർ.ടി.സി പെൻഷൻ ഒരു സാമൂഹിക പ്രശ്നം -ഡോ. അമൃത ആലപ്പുഴ: കെ.എസ്.ആർ.ടി.സിയിലെ പെൻഷൻകാരുടെ പ്രശ്നങ്ങൾ ഒരു സാമൂഹിക പ്രശ്നമെന്ന നിലയിൽ സർക്കാർ പരിഗണിക്കണമെന്നും ജീവിതാന്ത്യത്തിൽ സമരംചെയ്യേണ്ടി വരുന്ന പെൻഷൻകാരുടെ ആരോഗ്യാവസ്ഥകൂടി സർക്കാർ കണക്കിലെടുക്കണമെന്നും പ്രശസ്ത കവയിത്രി ഡോ. അമൃത അഭിപ്രായപ്പെട്ടു. മുടങ്ങിക്കിടക്കുന്നപെൻഷൻ അടിയന്തരമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി പെൻഷൻകാരും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന ധർണ ബസ് സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മൂന്നു മാസത്തെ പെൻഷൻ കിടിശ്ശിക അനുവദിക്കുക, പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കുക, പെൻഷൻ മാസത്തിെൻറ ആദ്യ പ്രവൃത്തി ദിവസം വിതരണം ചെയ്യുക, കുടിശ്ശിക ഡി.ആർ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജൂലൈ മൂന്നു മുതൽ ആരംഭിച്ച തുടർസമരത്തിെൻറ ഭാഗമായി എല്ലാ സബ് സ്റ്റേഷനുകളിലും കുടുംബ ധർണ നടന്നു. യൂനിറ്റ് പ്രസിഡൻറ് ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ചു. വി. രാധാകൃഷ്ണൻ, എ.പി. ജയപ്രകാശ്, വി.പി. പവിത്രൻ, കെ.എം. സിദ്ധാർഥൻ, എം.പി. പ്രസന്നൻ, എം. അബൂബക്കർ, ജി. തങ്കമണി, എ. കമറുദ്ദീൻ, പി.എ. കൊച്ചുചെറുക്കൻ, പി.എൻ. ജയദേവൻ, ബി. ഗോപകുമാർ എന്നിവർ സംസാരിച്ചു. ടി. ഹരിദാസ്, ബി. രാമചന്ദ്രൻ, വി. പുഷ്കരൻ, കെ.ജി.കെ. നായർ, വി.പി. രാജപ്പൻ, കെ.ടി. മാത്യു, എൻ. സോമൻ, എം.ജെ. സ്റ്റീഫൻ, പി.ജി. രാജേന്ദ്രൻ, ഓംപ്രകാശ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പെൻഷൻ വിതരണത്തിന് ശാശ്വത പരിഹാരം ഉണ്ടാകുംവരെ ബസ് സ്റ്റേഷനുകളിൽ നടന്നുവരുന്ന ധർണ തുടരുമെന്ന് ബേബി പാറക്കാടൻ അറിയിച്ചു. ക്വട്ടേഷന്‍ ക്ഷണിച്ചു ആലപ്പുഴ: വണ്ടാനം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റക്‌സിന്‍-100 മീറ്റര്‍, സിട്രിക് ആസിഡ് ക്രിസ്റ്റല്‍- ഒരു കിലോ/ ഒരു ബോട്ടില്‍-100 എണ്ണം, ഡബിള്‍ ഡിസ്റ്റില്‍ഡ് വാട്ടര്‍- ഐ.പി ഗ്രേഡ്- അഞ്ച് ലിറ്റര്‍ ജാര്‍- 200 എണ്ണം, ട്രാനെക്‌സാമിക് ആസിഡ് ഐ.പി-500 മില്ലിഗ്രാം/ അഞ്ച് മി.ല്ലി- 900 എണ്ണം എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സൂപ്രണ്ട്, ഗവ. ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രി, വണ്ടാനം ആലപ്പുഴ എന്ന വിലാസത്തില്‍ 20ന് വൈകീട്ട് മൂന്നിനകം നല്‍കണം. 3.30ന് ക്വട്ടേഷന്‍ തുറക്കും. ജില്ലതല ഇൻറര്‍സെക്ടര്‍ യോഗം ആലപ്പുഴ: ലോക ജനസംഖ്യസ്ഥിരത പക്ഷാചരണത്തിെൻറ ഭാഗമായുള്ള ജില്ലതല ഇൻറര്‍സെക്ടര്‍ യോഗം ബുധനാഴ്ച വൈകീട്ട് 3.30ന് കലക്ടറുടെ അധ്യക്ഷതയില്‍ ചേബറില്‍ ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.