ഉന്നത വിദ്യാഭ്യാസ ഗ്രാൻറ്​: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2017--18 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ഗ്രാൻറിന് അപേക്ഷിക്കാം. ഈ അധ്യയനവര്‍ഷം പ്ലസ് വണ്‍, ബി.എ, ബി.കോം, ബി.എസ്‌സി, എം.എ, എം.കോം (പാരലല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല) എം.എസ്.ഡബ്ല്യു, എം.എസ്‌സി, ബി.എഡ്, എന്‍ജിനീയറിങ്, എം.ബി.ബി.എസ്, ബി.ഡി.എസ്, ഫാം ഡി, ബി.എസ്‌സി നഴ്‌സിങ്, പ്രഫഷനല്‍ പി.ജി കോഴ്‌സുകള്‍, പോളിടെക്‌നിക് ഡിപ്ലോമ, ടി.ടി.സി, ബി.ബി.എ, ഡിപ്ലോമ ഇന്‍ നഴ്‌സിങ്, പാരാ മെഡിക്കല്‍ കോഴ്‌സ്, എം.സി.എ, എം.ബി.എ, പി.ജി.ഡി.സി.എ, എന്‍ജിനീയറിങ് (ലാറ്ററല്‍ (എന്‍ട്രി), അഗ്രിക്കള്‍ചര്‍, വെറ്ററിനറി, ഹോമിയോ, ബി.ഫാം, ആയുര്‍വേദം, എല്‍എല്‍.ബി, ഫിഷറീസ്, ബി.സി.എ, ബി.എല്‍.ഐ.എസ്.സി, എച്ച്.ഡി.സി ആന്‍ഡ് ബി.എം, ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മ​െൻറ്, സി.എ ഇൻറര്‍മീഡിയേറ്റ് കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ബി.എഡ് വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ ബിരുദത്തി​െൻറ മാര്‍ക്ക്‌ലിസ്റ്റ് ഹാജരാക്കണം. വിദ്യാര്‍ഥിയുടെയോ പദ്ധതിയില്‍ അംഗമായ തൊഴിലാളിയുടെയോ പേരിലുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ് എന്നിവ സഹിതം ആഗസ്റ്റ് 30നകം ജില്ല ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍മാരുടെ കാര്യാലയങ്ങളില്‍ അപേക്ഷിക്കണം. മുന്‍ അധ്യയനവര്‍ഷങ്ങളില്‍ ഗ്രാൻറ് ലഭിച്ചിട്ടുള്ളവര്‍ പുതുക്കാനുള്ള അപേക്ഷയും സമര്‍പ്പിക്കണം. മേല്‍വിലാസമെഴുതിയ അഞ്ചുരൂപ സ്റ്റാമ്പ് പതിപ്പിച്ച കവര്‍ സഹിതം അപേക്ഷിച്ചാല്‍ അപേക്ഷഫോറം തപാലിലും ലഭിക്കും. വിലാസം: ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍, ടി.വി. തോമസ് മെമ്മോറിയല്‍ ട്രസ്റ്റ് ബില്‍ഡിങ്, ഒന്നാംനില, പവര്‍ഹൗസ് ജങ്ഷന്‍, ആലപ്പുഴ-7. ഫോണ്‍: 0477- 2242630. നാവിക യൂനിറ്റുകളില്‍ പരിശീലനം ആലപ്പുഴ: ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്് ഓഫ് സോഷ്യല്‍ സയന്‍സി​െൻറ സഹകരണത്തോടെ നേവി വൈവ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ നാവികസേന വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്കും വിധവകള്‍ക്കും ഏര്‍ളി ചൈല്‍ഡ്ഹുഡ് ഡെവലപ്‌മ​െൻറ് വിഷയത്തില്‍ പരിശീലനം നല്‍കുന്നു. വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും snccrso@navy.gov.in സൈറ്റ് സന്ദര്‍ശിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.