ചെങ്ങന്നൂർ: വരട്ടാർ വറ്റിയതോടെ പ്രതിസന്ധിയിലായ മാധുരി കരിമ്പു കൃഷിയും പതിയൻ ശർക്കര ഉൽപാദനവും ഇനി സജീവമാകും. തിരുവന്‍വണ്ടൂർ ഗ്രാമത്തിെൻറ മാത്രം അഭിമാനമായ പതിയന്‍ ശര്‍ക്കര ശബരിമല അടക്കമുള്ള ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഉപയോഗിക്കാന്‍ തയാറാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണന്‍ പറഞ്ഞു. വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ദേവസ്വം ബോർഡിെൻറ അധീനതയിെല തിരുവൻവണ്ടൂർ ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളജില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിങ് കമ്മറ്റി ചെയര്‍മാന്‍ മനു തെക്കേടത്ത്, ഗ്രാമപഞ്ചായത്ത് അംഗമായ എസ്. രഞ്ജിത്ത് എന്നിവരുടെ അഭ്യർഥന പ്രകാരമാണ് ഇത് സാധ്യമായത്. ഗുണമേന്മയുള്ള പതിയൻ ശര്‍ക്കര ആയുർവേദ ഔഷധങ്ങള്‍ക്ക് മികച്ച ചേരുവയാണ്. പമ്പ, മണിമല, വരട്ടാര്‍ എന്നിവയുടെ സംഗമ സ്ഥാനമായ തിരുവന്‍വണ്ടൂരിലും സമീപ പ്രദേശങ്ങളിലും വരട്ടാറിെൻറ കൈവഴികളുടെ തീരത്തുമാണ് ശര്‍ക്കര ഉൽപാദിപ്പിക്കുന്ന മാധുരി എന്നയിനം കരിമ്പ് കൃഷി ചെയ്തിരുന്നത്. വരട്ടാര്‍ ഇല്ലാതായതോടെ 10,000 ഹെക്ടറിലെ കൃഷി 100 ഹെക്ടറിലേക്ക് ചുരുങ്ങുകയായിരുന്നു. ദേവസ്വം ബോര്‍ഡിെൻറ തീരുമാനം കരിമ്പ് കര്‍ഷകര്‍ക്ക് പ്രചോദനമാകുമെന്നും വരട്ടാര്‍ പഴയതുപോലെ ഒഴുകിത്തുടങ്ങുമ്പോള്‍ കൂടുതല്‍ കര്‍ഷകര്‍ രംഗത്തിറങ്ങാന്‍ തയാറാകുമെന്നും തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് രശ്മി സുഭാഷ് പറഞ്ഞു. ചിത്രം AKL50 ദേശീയപാതയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു ദേശീയപാതയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു ചാരുംമൂട്: കൊല്ലം-തേനി ദേശീയപാതയിൽ ചാരുംമൂട് ജങ്ഷന് സമീപം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. സമീപകാലത്ത് പണിത റോഡിെൻറ മൂന്നിലധികം ഭാഗം ഇടിഞ്ഞുതാഴ്ന്നാണ് പൈപ്പ് പൊട്ടിയത്. കഴിഞ്ഞദിവസം ബൈക്ക് റോഡിെൻറ മധ്യഭാഗെത്ത കുഴിയിൽ വീണ് കുട്ടികൾക്ക് പരിക്കേറ്റിരുന്നു. രാത്രി നിരവധി പേരാണ് കുഴിയിൽ വീഴുന്നത്. ചാരുംമൂട്ടിലും പരിസരത്തും കുടിവെള്ളം എത്തിക്കുന്ന പൈപ്പ് ലൈനാണ് പൊട്ടിയത്. വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച പൈപ്പ് ലൈനുകൾ വാഹനങ്ങൾ ഒാടുേമ്പാൾ തകരുകയും ടാർ ഇളകിമാറി ചെറിയ കുഴികൾ രൂപപ്പെടുകയും ചെയ്യുന്നു. റോഡിലൂടെ കുത്തിയൊലിച്ചൊഴുകുന്ന വെള്ളം യാത്രക്കാർക്കും ബുദ്ധിമുട്ടായി. പൈപ്പ് പൊട്ടിയ ഭാഗങ്ങളിലൂടെ മലിനജലം കലരാൻ സാധ്യത ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.