ആലപ്പുഴ: ചരക്ക് സേവന നികുതി നടപ്പാക്കുന്നതിന് ആവശ്യമായ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആഹ്വാനം ചെയ്ത കടയടപ്പ് സമരം ജില്ലയിൽ പൂർണമായിരുന്നു. പെട്രോൾ പമ്പും അടവായിരുന്നതിനാൽ ജനം ഏറെ ബുദ്ധിമുട്ടി. ചില ഇടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും സമ്മേളനവും നടന്നു. രാവിലെ ആറുമുതൽ വൈകീട്ട് ആറ് വരെയായിരുന്നു പണിമുടക്ക്. ഹോട്ടലുകാരും പണിമുടക്കിയതോടെ ജനം തീർത്തും വലഞ്ഞു. ദീർഘദൂര യാത്രക്കാരാണ് ഏറെ വലഞ്ഞത്. റെയിൽവേ സ്റ്റേഷനിലും നഗരത്തിലും പ്രവർത്തിച്ച ഏതാനും കാൻറീനുകളാണ് ഇത്തരക്കാർക്ക് തുണയായാത്. സമരത്തെ പിന്തുണച്ച് സ്വർണവ്യാപാരികളും കടയടച്ചു. ചുരുക്കം ചില പച്ചക്കറി-പഴം വിൽപന വ്യാപാരികൾ മാത്രമാണ് കടകൾ തുറന്നത്. പിറന്നാൾ ദിനത്തിൽ ഇന്ദിര സ്മരണ പങ്കുവെച്ച് ഗൗരിയമ്മ ആലപ്പുഴ: ഇന്ദിര ഗാന്ധിയെ തനിക്ക് ആദ്യമൊന്നും ഇഷ്ടമല്ലായിരുന്നെന്നും പിന്നീട് വലിയ സൗഹൃദത്തിലായെന്നും ഗൗരിയമ്മ. 99ാം പിറന്നാൾ ദിനത്തിൽ ആശംസയുമായി കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ ചാത്തനാട്ടെ വീട്ടിലെത്തിയപ്പോഴാണ് ഗൗരിയമ്മ ഇന്ദിരയുമായുളള അടുപ്പവും സ്നേഹവും പങ്കുവെച്ചത്. ജില്ലയിൽ ഇന്ദിര ഗാന്ധി ജന്മശതാബ്ദി കുടുംബ സംഗമത്തിൽ പങ്കെടുക്കാനെത്തിയ ഹസൻ ചൊവ്വാഴ്ച വൈകീട്ടാണ് ഗൗരിയമ്മയുടെ വീട്ടിലെത്തിയത്. പ്രിയദർശിനി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഡോ. എം. ലീലാവതി രചിച്ച ഇന്ദിര ഗാന്ധി എന്ന പുസ്തകം സമ്മാനിച്ചപ്പോഴായിരുന്നു ഗൗരിയമ്മ പഴയ കാല ഓർമകളിലേക്ക് കടന്നത്. വലിയ താൽപര്യം തോന്നാതിരുന്ന വ്യക്തിയാണ് ഇന്ദിര ഗാന്ധി. മന്ത്രിയായിരുന്നപ്പോൾ ഡൽഹിയിലെത്തിയ തന്നെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര സ്വീകരിച്ചതും സ്നേഹത്തോടെ പെരുമാറിയതും പിന്നീട് വലിയ അടുപ്പക്കാരായി മാറിയതുമെല്ലാം അവർ വിശദീകരിച്ചു. ഇന്ദിര ഗാന്ധി ജീവിച്ചിരുന്നെങ്കിൽ ഈ പ്രായമായിരുന്നേനെയെന്ന് എം.എം. ഹസൻ പറഞ്ഞതും ഗൗരിയമ്മയും ശരിവെച്ചു. ഗൗരിയമ്മയുടെ ആരോഗ്യസ്ഥിതിയും മറ്റുവിശേഷങ്ങളും ചോദിച്ചറിഞ്ഞാണ് നേതാക്കൾ മടങ്ങിയത്. സദ്യയുടെ സമയം കഴിഞ്ഞല്ലോയെന്ന് പറഞ്ഞ് ഗൗരിയമ്മ വീട്ടിലെത്തിയവർക്കെല്ലാം മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ഡി.സി.സി പ്രസിഡൻറ് എം. ലിജു, എ.എ. ഷുക്കൂർ, ബി. ബൈജു, ജി. സഞ്ജീവ് ഭട്ട്, നൂറുദ്ദീൻ കോയ എന്നിവർ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.