ചെങ്ങന്നൂർ: 99ാം നമ്പർ ചെറിയനാട് സർവിസ് സഹകരണ ബാങ്ക് ശതാബ്ദി നിറവിൽ. ചെറിയനാട് പഞ്ചായത്തിന് പുറമെ പുലിയൂരിലെ മൂന്ന് വാർഡ്കൂടി ഉൾപ്പെടുന്നതാണ് പതിനായിരത്തോളം സഹകാരികളുള്ള സ്ഥാപനത്തിെൻറ പ്രവർത്തനമേഖല. ഒരുവർഷം നീളുന്ന വൈവിധ്യമാർന്ന പദ്ധതികളാണ് നൂറാണ്ടിെൻറ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നതെന്ന് പ്രസിഡൻറ് വി.കെ. വാസുദേവൻ, സെക്രട്ടറി മണിയമ്മ എന്നിവർ അറിയിച്ചു. വാർഷിക പദ്ധതികളുടെ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് നാലിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ അധ്യക്ഷത വഹിക്കും. സ്മാരക മന്ദിരത്തിെൻറ ശിലാസ്ഥാപനവും മന്ത്രി നിർവഹിക്കും. ജില്ല സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് സജി ചെറിയാൻ മുഖ്യപ്രഭാഷണും ഫോട്ടോ അനാച്ഛാദനവും നടത്തും. ആർ രാജേഷ് എം.എൽ.എ മുൻ ബാങ്ക് പ്രസിഡൻറുമാരെ ആദരിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാഭ്യാസ അവാർഡുകൾ മുൻ എം.പി ടി.ജെ. ആഞ്ചലോസ് വിതരണം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് കെ. കെ. രാധമ്മ അർബുദ ചികിത്സ സഹായം കൈമാറും. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി ഭാരവാഹികൾ, ഉദ്യോഗസ്ഥ മേധാവികൾ എന്നിവർ സംസാരിക്കും. കടയടപ്പ് സമരം ചേർത്തല: ചേർത്തല നഗരത്തിൽ വ്യാപാരികളുടെ കടയടപ്പ് സമരം ഭാഗികമായിരുന്നു. സമരത്തിൽ പങ്കെടുക്കാത്ത സംഘടനയിൽ ഉൾപ്പെട്ട കടകൾ തുറന്നിരുന്നു. സൂപ്പർ, ഹൈപ്പർ മാർക്കറ്റുകൾ എല്ലാം തുറന്ന് പ്രവർത്തിച്ചു. പഴം, പച്ചക്കറിക്കടകളും തട്ടുകടകളും ചില ഹോട്ടലുകളും പ്രവർത്തിച്ചു. പെട്രോൾ പമ്പുകളും അടഞ്ഞുകിടന്നു. ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് കിഴക്കുള്ള സ്വകാര്യ പെട്രോൾ പമ്പ് മാത്രം തുറന്ന് പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.