കെ.എസ്.ടി.പി അഴിമതി സി.ബി.ഐ അന്വേഷിക്കണം -കൊടിക്കുന്നിൽ ആലപ്പുഴ: കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് േപ്രാജക്ടിെൻറ ഇതുവരെയുള്ള കേരളത്തിലെ എല്ലാ നിർമാണപ്രവർത്തനവും സി.ബി.ഐ അന്വേഷിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. കെ.എസ്.ടി.പിയുടെ നേതൃത്വത്തിെല റോഡ് നിർമാണത്തിൽ വൻ അഴിമതിയും തീവെട്ടിക്കൊള്ളയുമാണ് നടക്കുന്നതെന്ന് വകുപ്പ് മന്ത്രി ജി. സുധാകരൻതന്നെ പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ സമഗ്രാന്വേഷണം ആവശ്യമാണ്. അഴിമതിയുടെ വിശദാംശങ്ങൾ മന്ത്രി വെളിപ്പെടുത്തണം. ലോകബാങ്ക് ഉദ്യോഗസ്ഥരെ വംശീയത പറഞ്ഞ് അധിക്ഷേപിക്കുന്നതിന് പകരം അഴിമതിക്കാരെ കൈയാമം വെച്ച് ജയിലിൽ അടക്കണം. ലോകബാങ്ക് സംസ്ഥാന സർക്കാറിെൻറയും കേന്ദ്ര സർക്കാറിെൻറയും നിബന്ധനകൾ പാലിച്ചാണ് സാമ്പത്തികസഹായം നൽകുന്നത്. അവരെ ആക്ഷേപിക്കുന്നത് കേരളത്തിന് ലോകബാങ്ക് സഹായം നഷ്ടപ്പെടാൻ കാരണമാകുമെന്നും കൊടിക്കുന്നിൽ ചൂണ്ടിക്കാട്ടി. ജെ.സി.ഐ കരിയര്‍ ഗൈഡന്‍സ് പരിശീലനം മാവേലിക്കര: ജെ.സി.ഐ മാവേലിക്കര റോയല്‍സിറ്റി സ്‌കൂള്‍ വിദ്യാർഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് പരിശീലനം നടത്തി. ജെ.സി.ഐ സോണ്‍ പ്രസിഡൻറ് മധുമോഹന്‍ ഉദ്ഘാടനം ചെയ്തു. അര്‍ച്ചിഷ ആര്‍. പിള്ള അധ്യക്ഷത വഹിച്ചു. ഡോ. ആര്‍. അഭിലാഷ്, യു. ശ്രീകുമാര്‍, സതീഷ്‌കുമാര്‍, വി. അനില്‍, മോഹന്‍ കെ. സ്വര്‍ണകുമാര്‍, ആദംസ് ജിമ്മി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ബെന്നി കുര്യന്‍ പരിശീലനം നയിച്ചു. സപ്താഹം 16 മുതൽ ചേർത്തല: തെക്ക് തയ്യിൽ കളരി ക്ഷേത്രത്തിലെ സപ്താഹം 16 മുതൽ 23 വരെ നടത്തും. 16ന് വൈകീട്ട് ഭദ്രദീപപ്രകാശനം. തുടർന്ന് പ്രഭാഷണം. 21ന് രുക്മിണി സ്വയംവരം. 22ന് വൈകീട്ട് അനുമോദനവും സ്കോളർഷിപ് വിതരണവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.