വ്യാപാരി വ്യവസായി ഏകോപനസമിതി: രാജു അപ്സര ജില്ല പ്രസിഡൻറ്​​; വി. സബിൽ രാജ് ജനറൽ സെക്രട്ടറി

ആലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല കമ്മിറ്റി 2017--19 കാലത്തേക്കുള്ള തെരഞ്ഞെടുപ്പ് സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീ​െൻറ മേൽനോട്ടത്തിൽ വരണാധികാരി സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എ.എം.എ. ഖാദറി​െൻറ നിയന്ത്രണത്തിൽ നടന്നു. ജില്ല പ്രസിഡൻറായി രാജു അപ്സരയെ പൊതുയോഗം എതിരില്ലാതെ തെരഞ്ഞെടുത്തു. മറ്റുഭാരവാഹികൾ: വി. സബിൽ രാജ് (ജന. സെക്ര), ജേക്കബ് ജോൺ (ട്രഷ), സജു പാർഥസാരഥി, വർഗീസ് വല്ലാക്കൽ, കെ.എസ്. മുഹമ്മദ്, ആർ. സുഭാഷ്, ബാബു ജയ്ഹിന്ദ്, പ്രതാപൻ സൂര്യാലയം, വി.സി. ഉദയകുമാർ, യു.സി. ഷാജി (വൈസ് പ്രസി), തോമസ് കണ്ടഞ്ചേരി, പി.സി. ഗോപാലകൃഷ്ണൻ, വേണുഗോപാലക്കുറുപ്പ്, ഐ. ഹലീൽ, മുജീബ് റഹ്മാൻ അബ്ദുൽ റഷീദ്, എം.എസ്. ഷറഫുദ്ദീൻ, എ.കെ. ഷംസുദ്ദീൻ, മുഹമ്മദ് നജീബ് (സെക്ര), മുസ്തഫ റാവുത്തർ, അശോകപ്പണിക്കർ, എ.വി.ജെ. മണി (രക്ഷാ), ഹരി നാരായണൻ, നസീർ പുന്നക്കൽ, സുനീർ ഇസ്മായിൽ (സെക്രേട്ടറിയറ്റ് അംഗങ്ങൾ). ജില്ല ആശുപത്രിയുടെ ശോച്യാവസ്ഥ; ജനകീയസമിതി നിരാഹാര സമരത്തിന് മാവേലിക്കര: ജില്ല ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയസമിതി സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ് സെപ്റ്റംബർ 15 മുതൽ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്. ജൂൺ ഒമ്പതിന് ജനകീയസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ആദ്യഘട്ട ഏകദിന നിരാഹാര സമരത്തിന് ശേഷവും ആശുപത്രിയുടെ കാര്യത്തിൽ പുരോഗതി ഒന്നും ഉണ്ടാകാത്തതിനാലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്ന് അനി വർഗീസ് പറഞ്ഞു. 55 ഡോക്ടർമാർ വേണ്ട ആശുപത്രിയിൽ 25 പേരാണുള്ളത്. സാധാരണക്കാർക്ക് മികച്ച ചികിത്സ ലഭിക്കുംവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.