ദിലീപി​െൻറ അറസ്​റ്റ്​ ആഘോഷമാക്കി പാർട്ടി പ്രവർത്തകർ​

ആലുവ: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ അറസ്റ്റ് ചെയ്തത് അപ്രതീക്ഷിതമായിരുന്നെങ്കിലും രാഷ്ട്രീയ പാർട്ടികൾ ഇത് ആഘോഷമാക്കി. ദിവസങ്ങളായി തുടരുന്ന അനിശ്ചിതത്വത്തിനിടയിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സിനിമാലോകത്തെപ്പോലും അമ്പരപ്പിച്ച അറസ്റ്റ്. ഇന്നലെ രാവിലെ ചോദ്യം ചെയ്യാൻ പൊലീസ് ദിലീപി​െൻറതന്നെ ആലുവയിലെ െഗസ്റ്റ് ഹൗസിൽ എത്തുകയായിരുന്നു. അതീവ രഹസ്യമായി െപാലീസ് നടത്തിയ നീക്കം പൂർണമായും വിജയിക്കുകയും ചെയ്തു. മാധ്യമങ്ങൾ വഴിയാണ് വൈകീട്ടോടെ അറസ്റ്റ് വാർത്ത പുറത്തറിയുന്നത്. പിന്നീട് ചോദ്യം ചെയ്യൽ കേന്ദ്രത്തിൽനിന്ന് ദിലീപിനെ എത്തിക്കുന്നതും കാത്ത് പൊലീസ് ക്ലബിന് മുന്നിൽ വൻ ജനക്കൂട്ടമായിരുന്നു. വൈകീട്ട് 7.20ഒാടെ വെള്ള സ്കോർപ്പിയോ വാഹനത്തിൽ ദിലീപിെനയുംകൊണ്ട് പൊലീസ് എത്തി. ജനക്കൂട്ടം കൂക്കി വിളിച്ചും മുദ്രാവാക്യം വിളിച്ചുമാണ് നടനെ എതിരേറ്റത്. സംഭവത്തിൽ ദിലീപി​െൻറ സന്തത സഹചാരിയായ അൻവർ സാദത്ത് എം.എൽ.എയുടെ പങ്കുകൂടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. എ. ഐ. വൈ. എഫ് പ്രവർത്തകർ പ്രകടനവും നടത്തി. അമ്മ പ്രസിഡൻറ് കൂടിയായ ഇന്നസ​െൻറ് എം.പിയുടെ പങ്കും അന്വേഷിക്കണമെന്ന ആവശ്യവും യൂത്ത് കോൺഗ്രസിൽ നിന്നുയർന്നിരുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.