കൊച്ചി: സി.പി.എം ജില്ല കമ്മിറ്റിയുടെ ജൈവ ജീവിതം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ജൈവ പുഷ്പ കൃഷിയുടെ നടീൽ ഉത്സവം തിങ്കളാഴ്ച വൈകീട്ട് നാലിന് വാഴക്കുളത്ത് നടക്കും. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഓണത്തിന് ഒരു വട്ടി പൂവ് എന്ന പരിപാടിക്ക് മഹിള അസോസിയേഷനാണ് നേതൃത്വം നൽകുന്നത്. ജില്ലയിൽ ഇതിനകം 116 സ്വാശ്രയ സംഘങ്ങൾ രൂപവത്കരിച്ചു. ഏറ്റവും ചുരുങ്ങിയത് 15 സെൻറിലാണ് ഒരു സംഘം കൃഷിയിറക്കുന്നത്. െബന്തി, വാടാമല്ലി, തുളസി ഇവയാണ് ആദ്യഘട്ടത്തിൽ നടുന്നത്. ഗ്രൂപ് കൺവീനർമാർക്കായി ഏകദിന ശിൽപശാല നടത്തിയിരുന്നു. ആദ്യഘട്ടം തൈകൾ ബംഗളൂരുവിൽ നിന്നാണ് കൊണ്ടുവരുന്നത്. ഭാവിയിൽ ഇവിടെ തന്നെ ആവശ്യത്തിന് തൈകൾ ഉൽപാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 18 നകം എല്ലാ ഗ്രൂപ്പുകളിലും കൃഷി ആരംഭിക്കും. ആഗസ്റ്റ് 22 ന് വിളവെടുപ്പ് നടത്താൻ കഴിയുംവിധമാണ് കൃഷി ക്രമീകരിക്കുന്നതെന്ന് ജില്ല നേതൃത്വം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.