കോതമംഗലം ഫയർഫോഴ്സിന് വിശ്രമമില്ലാ ദിനം

കോതമംഗലം: വ്യത്യസ്ത ഇടങ്ങളിൽ കിണറ്റിൽ വീണ പശുവിനെയും പോത്തിനെയും രക്ഷപ്പെടുത്തിയും പുകപ്പുരക്ക് തീ പിടിച്ചത് അണച്ചും ഫയർഫോഴ്‌സ്. പിണ്ടിമനയിൽ കുന്നത്ത് ക്ലീറ്റസി​െൻറ പശുവാണ് കിണറ്റിൽ വീണത്. മേയുന്നതിനിടെ ആഴമുള്ള കിണറ്റിൽ വീണ പശുവിനെ വിവരം അറിഞ്ഞെത്തിയ കോതമംഗലം ഫയർഫോഴ്സ് സാഹസികമായി രക്ഷിച്ചു. പിടവൂർ ബ്ലാങ്കരയിൽ ഹമീദി​െൻറ കിണറ്റിൽ വീണ പോത്തിനെയാണ് രക്ഷിച്ചത്. ഉപ്പുകണ്ടം അമ്പാട്ടുകുന്നേൽ കമല​െൻറ റബർ ഷീറ്റ് ഉണക്കുന്ന പുകപ്പുരക്കാണ് വൈകീട്ട് അഞ്ചരയോടെ തീ പിടിച്ചത്. പുക ഉയർന്നതോടെ നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഏറെ നേരത്തെ ശ്രമഫലമായാണ് തീ അണക്കാനായത്. ഉണങ്ങാനിട്ട 250 കിലോയോളം റബർഷീറ്റ് കത്തിനശിച്ചു. കോതമംഗലം ഫയർഫോഴ്സ് സ്റ്റേഷൻ ഓഫിസർ കെ.എൻ. സതീഷി​െൻറ നേതൃത്വത്തിൽ എൽ.എഫ് വി. രാജൻ, വി.കെ. സുരേഷ്, സിദ്ദീഖ് ഇസ്മായിൽ, കെ. രാജു, സി.എ. നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.