ജി.എസ്.ടി: ആശയക്കുഴപ്പം പരിഹരിക്കണം -ടി.ജെ. വിനോദ് കൊച്ചി: ജി.എസ്.ടി സംബന്ധിച്ച് ആശയവ്യക്തതയില്ലെന്നും നികുതി നിരക്ക് സംബന്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്. നികുതി നിരക്ക് സംബന്ധിച്ച് ധാരണയില്ലാതെ ഒരു സംഘം വ്യാപാരികൾ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജി.എസ്.ടിയിലെ ആശയക്കുഴപ്പം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി മേനക ജങ്ഷനിൽ സംഘടിപ്പിച്ച ഒപ്പു ശേഖരണവും പൊതുജനങ്ങളുടെ പരാതി സ്വീകരിക്കലും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിക്കും ധനകാര്യമന്ത്രിക്കും ഇതുസംബന്ധിച്ച് നിവേദനം നൽകും. ഭാരവാഹികളായ കെ.വി.പി. കൃഷ്ണകുമാർ, മുഹമ്മദ് ഷിയാസ്, എം.ആർ. അഭിലാഷ്, സി. കെ. ഗോപാലൻ, പി.ഡി. മാർട്ടിൻ, ഇഖ്ബാൽ വലിയവീട്ടിൽ, അബ്ദുൽ അസീസ്, എൻ.ആർ. ശ്രീകുമാർ, ബാബു പുത്തനങ്ങാടി, ഹെൻട്രി ഓസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.