അരൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 22 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. തുറവൂർ പടിഞ്ഞാറേ മനക്കോടം പുതിയ നികർത്തിൽ മക്കൂ സലീമിനെയാണ് (45) എസ്.െഎ ടി.എസ്. റെനീഷും സംഘവും ആന്ധ്രയിലെ നാരാണറെഡ്ഡിപേട്ട ഗ്രാമത്തിൽനിന്ന് പിടികൂടിയത്. 1995ലാണ് കേസിനാസ്പദമായ സംഭവം. കുത്തിയതോട് സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ ഏഴുവർഷം കഠിന തടവും 10,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിരുന്നു. വിധി അറിഞ്ഞയുടനെ ഇയാൾ നാടുവിടുകയായിരുന്നു. ആന്ധ്രയിൽ തൊഴിൽതേടി എത്തിയ പട്ടണക്കാട് സ്വദേശിനിയുമായി ഇയാൾ പ്രണയത്തിലാവുകയും പിന്നീട് അവിടെ കുടുംബസമേതം കഴിയുകയുമായിരുന്നു. ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീക്കിെൻറ നിർദേശപ്രകാരമാണ് അരൂർ പൊലീസ് പ്രതിയെതേടി ആന്ധ്രയിലെത്തിയത്. അവിടെ മൂന്നുദിവസത്തെ അന്വേഷണത്തിെൻറ ഫലമായാണ് സാഹസികമായി പിടികൂടാനായത്. പ്രതിയെ രക്ഷിക്കാൻ പ്രദേശവാസികൾ തടിച്ചുകൂടിയെങ്കിലും പൊലീസിെൻറ ശക്തമായ ഇടപെടലിനുമുന്നിൽ പിന്മാറുകയായിരുന്നു. കുത്തിയതോട്, പട്ടണക്കാട് സ്റ്റേഷനുകളിൽ വധശ്രമം, ഭവനഭേദനം, സംഘംചേർന്ന് ആക്രമണം എന്നിങ്ങനെ എട്ട് കേസുകൾ ഇയാൾക്കെതിരെയുണ്ട്. ജില്ല പൊലീസ് മേധാവിയുടെ ഗുണ്ട സ്ക്വാഡിലെ അംഗങ്ങളായ കെ.ജെ. സേവ്യർ, വി.എച്ച്. നിസാർ, അരുൺകുമാർ, എബിൻ എന്നിവരും പ്രതിയെ പിടികൂടാനുണ്ടായിരുന്നു. ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.