കൊച്ചി: തൃശൂർ ആസ്ഥാനമായ ബാങ്കിങ് ഇതര സ്ഥാപനം മാക്സ് വാല്യു ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെൻറ്സിെൻറ ദക്ഷിണമേഖല റീജനൽ ഒാഫിസ് ശനിയാഴ്ച വൈറ്റിലയിൽ ഉദ്ഘാടനം ചെയ്യും. നടൻ നിവിൻപോളി മുഖ്യാതിഥിയാകും. കോഴിേക്കാട് റീജനൽ ഒാഫിസിെൻറ ഉദ്ഘാടനം ഞായറാഴ്ച തൊണ്ടയിൽ ജങ്ഷനിൽ നടക്കുമെന്ന് ചെയർമാൻ സി.വി. പോൾസൺ അറിയിച്ചു. രളത്തിലുടനീളം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിെൻറ ഭാഗമായി തിരുവനന്തപുരം, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിലും റീജനൽ ഒാഫിസ് തുറക്കുന്നുണ്ട്. നവംബറിൽ പ്രവർത്തനം തുടങ്ങിയ മാക്സ് വാല്യു ഇൗ സാമ്പത്തികവർഷാവസാനം 200 കോടി ടേൺ ഒാവർ ലഭിക്കുന്ന നൂറോളം ശാഖകൾ തുറക്കുമെന്നും ചെയർമാൻ അറിയിച്ചു. എക്സിക്യൂട്ടിവ് ഡയറക്ടർമാരായ ഗിരീഷ്കുമാർ, ജോബി ജോർജ്, കെ.ആർ. പ്രതാപൻ, രാധാകൃഷ്ണൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.