ആയുർവേദ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നും ജീവനക്കാരെയും ഉറപ്പാക്കണം

ആലുവ: ആയുർവേദ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ ആയുർവേദ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നും ജീവനക്കാരെയും ഉറപ്പാക്കണമെന്ന് കേരള ഗവ. ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലും ആയുർവേദ ആശുപത്രികൾ ഉണ്ടെങ്കിലും ഇവിടങ്ങളിൽ ആവശ്യത്തിന് മരുന്നും ജീവനക്കാരും ഇല്ലാത്തത് ബുദ്ധിമുട്ടിക്കുകയാണ്. ഗവ. ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവർ മരുന്നുകൾക്ക് സ്വകാര്യ സ്ഥാപനങ്ങളെ സമീപിക്കേണ്ടിവരുന്നത് രോഗികളെ ബുദ്ധിമുട്ടിലാക്കുകയാണ്. ആവശ്യത്തിന് മരുന്നും ജീവനക്കാരെയും ലഭ്യമാക്കാൻ സർക്കാർ നടപടിയെടുക്കണം. സംഘടനയുടെ കീഴിെല വനിതവിങ്ങി​െൻറ സംസ്ഥാന സമ്മേളനം ശനിയാഴ്ച ആലുവയിൽ നടക്കും. രാവിലെ പത്തിന് ആലുവ തോട്ടുമുഖം വൈ.എം.സി.എയിൽ സംസ്ഥാന വനിത കമീഷൻ ചെയർപേഴ്സൻ എം.സി. ജോസഫൈൻ ഉദ്ഘാടനം ചെയ്യും. വനിതവിങ് സംസ്ഥാന കൺവീനർ ഡോ. എച്ച്. മുഹ്സീന അധ്യക്ഷത വഹിക്കും. ഖാദി വില്ലേജ് ഇൻ‌ഡസ്ട്രീസ് വെൽഫെയർ ബോർഡ് ചെയർപേഴ്സൻ സോണി കോമത്ത് മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം കൺവീനർ ഡോ. ലൗലി മാത്യു, ജില്ല സെക്രട്ടറി ഡോ. ജിൻഷാദ് സദാശിവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. കെ. സിന്ധു, ഡോ. സിമി ജിൻഷാദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.