കെ.എസ്​.ആർ.ടി.സി ഷെഡ്യൂൾ വെട്ടിച്ചുരുക്കിയതിനെതിരെ നാട്ടുകാരുടെ സമരം

മുഹമ്മ: മാരാരിക്കുളം ബീച്ച്-ആലപ്പുഴ റൂട്ടിൽ കെ.എസ്.ആർ.ടി.സി നടത്തിവന്ന സർവിസി​െൻറ ഷെഡ്യൂൾ വെട്ടിച്ചുരുക്കിയ നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാർ സമരം തുടങ്ങി. ഏഴിൽനിന്ന് രണ്ടാക്കിയാണ് കെ.എസ്.ആർ.ടി.സി സർവിസ് വെട്ടിച്ചുരുക്കിയത്. നിരവധി യാത്രക്കാരുടെ ആശ്രയമായിരുന്ന സർവിസുകളാണ് പിൻവലിച്ചത്. വർഷങ്ങളായി നടത്തിയ ഷെഡ്യൂൾ കുറച്ചതിനെതിരെ തുടക്കംമുതൽ പ്രതിഷേധമുയർന്നിരുന്നു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് അംഗം ഇ.വി. രാജുവി​െൻറ നേതൃത്വത്തിൽ നാട്ടുകാർ മാർച്ചും ധർണയും നടത്തി. എ.ഡി.എസ്, കുടുംബശ്രീ, വാർഡ് വികസനസമിതി അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. കൃപാസനം ഡയറക്ടർ ഫാ. വി.പി ജോസഫ് വലിയവീട്ടിൽ ഉദ്ഘാടനം ചെയ്തു. തങ്കമ്മ പുഷ്കരൻ, ജിജി ശിവദാസ്, മാർഗരറ്റ് വിക്ടർ, റോസിമി സേവ്യർ, സെറിൻ ബേർളി എന്നിവർ സംസാരിച്ചു. നായ്ക്കൂട്ടം കുറുകെ ചാടി; ബൈക്ക് യാത്രക്കാരന് പരിക്ക് മാരാരിക്കുളം: നായ്ക്കൂട്ടം കുറുകെ ചാടി ബൈക്ക് യാത്രക്കാരനായ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗത്തിന് ഗുരുതര പരിക്ക്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് സ്വദേശി മൈക്കിൾ കുഞ്ഞച്ചനാണ് പരിക്കേറ്റ് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ നാലിന് തീരദേശ പാതയിൽ വാഴക്കൂട്ടം പാലത്തിന് സമീപമായിരുന്നു അപകടം. തലക്കും കാലിനും കൈക്കും പരിക്കേറ്റ ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. മാരാരിക്കുളം പൊലീസ് നടപടി സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.