കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍

മൂവാറ്റുപുഴ: സക്കീർഹുസൈൻ നഗറിൽനിന്ന് . മധുര ഉസ്ലാംപെട്ടി സ്വദേശി മുത്തു പാണ്ടിയാണ് (24) പിടിയിലായത്. സക്കീർഹുസൈൻ നഗറിൽ വാടകക്ക് താമസിക്കുന്ന പ്രതി കഞ്ചാവ് വിൽപനക്കൊപ്പം വലിക്കുന്നതിനുള്ള സൗകര്യവും ചെയ്തു കൊടുത്തിരുന്നു. പരാതി ഉയർന്നതിനെ തുടർന്ന്കഴിഞ്ഞ കുറെനാളുകളായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റതിനാൽ ഇയാൾ മുറിയിൽ എത്താൻ വൈകിയിരുന്നു. ഇതോടെ കഞ്ചാവ് ഉപഭോക്താക്കള്‍ അക്ഷമരായി കാത്തു നില്‍ക്കുന്നതു കണ്ട നാട്ടുകാർ പരിസരത്ത് നിലയുറപ്പിച്ച് നിരീക്ഷണം നടത്തുകയായിരുന്നു. രാത്രിയോടെ മുറിയിലെത്തിയ ഇയാൾ കഞ്ചാവ് നൽകുന്നതിനിടെ എക്സൈസ് സംഘത്തി​െൻറ പിടിയിലാകുകയായിരുന്നു. തമിഴ്നാട്ടില്‍ പോയി വരുമ്പോള്‍ കൊണ്ടുവരുന്ന കഞ്ചാവാണ് വിൽപന നടത്തിയതെന്നും വിദ്യാർഥികളുള്‍പ്പെടെയുള്ളവര്‍ കഞ്ചാവ് വലിക്കുന്നതിനും വാങ്ങുന്നതിനുമായി സമീപിക്കാറുണ്ടെന്നും പ്രതി സമ്മതിച്ചതായി എക്സൈസ് ഇൻസ്പെക്ടർ രഘുപറഞ്ഞു. മൂവാറ്റുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രിവൻറിവ് ഓഫിസര്‍മാരായ പി.കെ. സുരേന്ദ്രന്‍, ടി.കെ. ബാബു, ചാള്‍സ് ക്ലാര്‍വിന്‍ , സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഇബ്രാഹിം റാവുത്തര്‍ , പി.ഇ. ഉമ്മര്‍ , പി.ബി. ലിബു, വി.എസ്. ഹരിദാസ്, കെ.എ. റസാഖ്, പി.ബി. മാഹിന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പുകയില പേസ്റ്റ് ഉൾപെടെ 65 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജൈവ പച്ചക്കറിത്തോട്ടം ഉദ്ഘാടനം മൂവാറ്റുപുഴ: വാഴപ്പിള്ളി ഗവ. ജെ.ബി. സ്‌കൂളില്‍ അധ്യാപക-വിദ്യാർഥി-രക്ഷാകര്‍തൃ കൂട്ടായ്മയില്‍ ജൈവപച്ചക്കറിത്തോട്ടം ആരംഭിച്ചു. എന്‍.യു. ഏലിയാമ്മ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡൻറ് അബ്ദുള്‍ ലത്തീഫ് വിത്തുകള്‍ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ഓണത്തിന് കുട്ടികള്‍ക്ക് സദ്യക്കാവശ്യമായ വിവിധയിനം പച്ചക്കറികള്‍ ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.