ചമ്പക്കുളം മൂലം വള്ളംകളി എട്ടിന്​; ഒരുക്കം പൂർത്തിയായി

ആലപ്പുഴ: ശനിയാഴ്ച ചമ്പക്കുളം ആറ്റിൽ നടക്കുന്ന രാജപ്രമുഖൻ ട്രോഫിക്ക് വേണ്ടിയുള്ള മൂലം വള്ളംകളിയുടെ ഒരുക്കം പൂർത്തിയായതായി ജലോത്സവ സമിതി ചെയർമാനും റവന്യൂ ഡിവിഷനൽ ഓഫിസറുമായ എസ്. മുരളീധരൻ പിള്ള വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് 1.30 ഓടെ ജില്ല കലക്ടർ വീണ എൻ. മാധവൻ പതാക ഉയർത്തുന്നതോടെ സമ്മേളനം ആരംഭിക്കും. മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി തോമസ് ചാണ്ടി അധ്യക്ഷത വഹിക്കും. 2.30ന് മാസ്ഡ്രിൽ. തുടർന്ന് ജലഘോഷയാത്ര. മൂന്നുമണിയോടെ പ്രാഥമിക മത്സരങ്ങൾ ആരംഭിക്കും. സാംസ്കാരിക സമ്മേളനം കായംകുളം എം.എൽ.എ പ്രതിഭാഹരി ഉദ്ഘാടനം ചെയ്യും. അഞ്ചിന് ചേരുന്ന സമാപന സമ്മേളനവും സമ്മാനദാനവും കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. മത്സരത്തിൽ ഒന്നാം സ്ഥാനത്ത് വരുന്ന വള്ളങ്ങൾക്ക് 50,000 രൂപയും രണ്ടാം സ്ഥാനത്ത് എത്തുന്നവർക്ക് 45,000 രൂപയും മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് 40,000 രൂപയും ലഭിക്കും. ഇക്കൊല്ലം 16 വള്ളങ്ങളാണ് മത്സരിക്കുന്നത്. ഇതിൽ ആറ് ചുണ്ടൻ വള്ളങ്ങളും 10 കളിവള്ളങ്ങളുമാണ്. വാർത്തസമ്മേളനത്തിൽ കുട്ടനാട് തഹസിൽദാർ കെ. ചന്ദ്രശേഖരൻ നായർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.